വാഴയിലയിൽ വിളമ്പിയ ആഹാരം ഔഷധം: മടങ്ങിപ്പോകാം ആ നല്ല ശീലങ്ങളിലേക്ക് !

വ്യാഴം, 30 ഓഗസ്റ്റ് 2018 (10:38 IST)

വാഴയിലയിൽ പതിവായി ചോറുണ്ടിരുന്ന പ്രകൃതക്കാരായിരുന്നു നമ്മൾ മലയാളികൾ. എന്നാൽ ഇടക്കുവച്ച് നമുക്ക് ആ ശിലങ്ങളെല്ലാം കൈമോഷം സംഭവിച്ചു. ആഹാരം പൊതിഞ്ഞു സൂക്ഷിക്കുന്നതിനും. യാത്രകളിൽ പൊതിഞ്ഞു കൂടെ കരുതാനുമെല്ലാം നമ്മൾ വാഴയിലയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ആ നല്ല ശീലങ്ങൾ എല്ലാം മാറ്റപ്പെട്ടിരിക്കുന്നു.
 
ഇന്ന് ഓണത്തിനോ വിഷുവിനോ സദ്യ ഉണ്ണാൻ മാത്രമാണ് നമ്മൾ വാഴയിലയെ ആശ്രയിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ പ്ലാസ്റ്റിക്കിലും സെറാമിക്കിലും തീർത്ത പാത്രങ്ങൾ നമ്മുടെ അടുക്കള കീഴടക്കി കഴിഞ്ഞിരിക്കുന്നു. വാഴയിലയിൽ ആഹാരം വിളമ്പുന്നതിനു പിന്നിൽ നിരവധി ആരോഗ്യകരമായ കാരനങ്ങൾ ഉണ്ട് എന്നത് നമ്മൾ പലപ്പോഴും മറന്നുപോയി.
 
ആഹാരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ വാഴയിലക്ക് പ്രത്യേക കഴിവാണുള്ളത്. വാഴയിലയിൽ ധാരാളം ആടങ്ങിയിരിക്കുന്ന പോളി ഫിനോളുകൾ ഭക്ഷണത്തിന് പോഷണവും ഔഷധ ഗുണവും സമ്മാനിക്കുന്നതായി ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനെ പോലും ചെറുത്ത് തോൽപ്പിക്കാൻ ഈ ആന്റീ ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മികച്ച രോഗപ്രതിരോധശേഷി നൽകാനും വാഴയിലക്ക് സാധിക്കും.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഒരു നാരങ്ങ കൊണ്ട് നിങ്ങള്‍ക്ക് സുന്ദരിയാകാം!

സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. അച്ചാറിടാനും പാനീയമാക്കാനും ...

news

ഒരിക്കലും ഒഴിവാക്കരുത്; വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട 6 ഭക്ഷണങ്ങള്‍

ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. ...

news

മുടിവളരാൻ ഉലുവ

ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ ...

news

ഉറങ്ങാൻ സമയം കണ്ടെത്തൂ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

യുവാക്കളിൽ ഉറക്കം കുറഞ്ഞാൽ അത് വൻപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ...

Widgets Magazine