അങ്കണവാടിയിലെ കറിപാത്രത്തിൽ വീണ് അഞ്ചുവയസുകാരി മരിച്ചു

ഭോപ്പാൽ, ബുധന്‍, 29 ഓഗസ്റ്റ് 2018 (13:07 IST)

അങ്കണവാടിയിലെ കറിപാത്രത്തിൽ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. കുട്ടി അറിയാതെ കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
 
അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയപ്പോഴാണ് കുട്ടി കറിപാത്രത്തിൽ വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെന്നും ഇവർ പറയുന്നു. 
 
സംഭവം കണ്ടയുടൻ തന്നെ കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയില്‍ നാലു ദിവസം ചികിത്സയില്‍ കഴിയവെ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ വെച്ച് മരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫോൺവിളി ഉറക്കത്തിന് തടസ്സമായി; സഹോദരൻ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ഫോൺവിളി ഉറക്കത്തിന് തടസ്സമായപ്പോൾ പതിനാറുകാരൻ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് ...

news

ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്‌ത്രീയെ വധിക്കാൻ ശ്രമം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ...

news

മതസംഘടനകളുമായി ബന്ധമുള്ളവർ പാർട്ടിയിൽ വേണ്ട: കർശന നിർദേശങ്ങളുമായി രജനികാന്ത്

മത - സാമുദായിക സംഘടനകളുടെ ചുമതല വഹിക്കുന്നവർ മക്കൾ മൺ‌ട്രത്തിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് ...

news

കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം മഴ, അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതല്ല; കേന്ദ്ര ജല കമ്മിഷൻ

പ്രളയത്തിന് കാരാണം മഴ മാത്രമാണെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ട്. എല്ലാ ...

Widgets Magazine