രണ്ടാം ഭാര്യയുടെ കൂടെ താമസിച്ചതിന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ആദ്യ ഭാര്യ

Sumeesh| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (17:44 IST)
മുസഫർനഗർ: തന്നെ അവഗണിഒച്ച് രണ്ടാം ഭാര്യയുടെ കൂടെ മാത്രം താമസിച്ചതിന് ഒന്നാം ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിൽ മുസഫർനഗറിലെ മിം‌മ്‌ലാന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇയാളെ ഗുരുതാവസ്ഥയിൽ ആശുപത്രി പ്രവേശിപ്പിച്ചു.

തങ്ങൾക്ക് കുട്ടികളില്ലാത്തതിനാൽ ആദ്യ ഭാര്യയുടെ അനുവാദത്തോടെയാണ് ഭർത്താവ് രണ്ടാമതും വിവാഹിതനായത്. രണ്ടാം ഭാര്യയിൽ അടുത്ത കാലത്തായി ഇയാൾക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു.

കുഞ്ഞ് പിറന്നതിൽ പിന്നെ കുറച്ചുകാലമായി ഇയാൾ രണ്ടാം ഭാര്യയോടൊത്താണ് താമസം. ഇതാണ് ആദ്യ ഭാര്യയെ പ്രകോപിപ്പിച്ചത്.സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്‌വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :