145 യാത്രക്കരുമായി ഹൈദെരാബാദിലെത്തിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Sumeesh| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (15:59 IST)
ഹൈദെരബാദ്: 145
യാത്രക്കാരുമായി ഹൈദെരാബാദിലിറങ്ങിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുവൈത്തിൽ നിന്നും ഹൈദെരബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെ
ജെ 9-608 എന്ന വിമാനത്തിന്റെ പ്രധാന എഞ്ചിനുകളിൽ ഒന്നിന് തീപിടിക്കുകയായിരുന്നു. ജെസീറ എയർവെയ്‌സിന്റെ വിമാനത്തിലാണ് തീപിടുത്തമുണ്ടായത്.

ഗ്രൌണ്ട് സ്റ്റാഫിൽപെട്ട ചിലർ തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ എയർ ട്രാഫിക് കൻ‌ട്രോളിലേക്ക് വിവരം കൈമാറുകയും എയർ ട്രാഫിക് കൻ‌ട്രോൾ പൈലറ്റിനെ വിവരമറിയിക്കുകയമായിരുന്നു. ഉടൻ തന്നെ പൈലറ്റ് എഞ്ചിനുകൾ ഓഫ് ചെയ്തതോടെയാണ് വലിയ ദുരന്തം ഒഴിവായത്.

അഗ്നിശമന സേന ഉടൻ തീ അണക്കുകയും യാ‍ത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എയർപോർട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. അതേസമയം തീ പിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ജസീറ എയർവെയ്‌സ് തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :