അനുബന്ധ വാര്‍ത്തകള്‍
- മധ്യപ്രദേശിൽ ഐ ഐ ടി ബിരുദധാരിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ
- ഐ ഡി ബി ഐ ബാങ്ക് ഇനി എൽ ഐ സിയുടേത് !
- മഴക്കെടുതി: സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു
- ഹിന്ദു-മുസ്ലിം കളിക്കാതെ രാജ്യം ക്രൊയേഷ്യയിൽ നിന്നും പാഠം പഠിക്കണം; ഹർബജൻ സിങ്
- ആലപ്പുഴ കടലിൽ അബുദാബിയിൽ നിന്നുള്ള ബാർജ്
അഞ്ജലിൽ മോഷണം ആരോപിച്ച് ആൾകൂട്ടം മർദ്ദിച്ച യുവവ് മരിച്ചു
അഞ്ചൽ: മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം മർദ്ദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് റോയ്‌യാണ് മരിച്ചത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
ജൂൺ 24നായിരുന്നു യുവാവിന് മർദ്ദനമേറ്റത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഒരാളെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തലക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.