Sumeesh|
Last Modified തിങ്കള്‍, 16 ജൂലൈ 2018 (16:05 IST)
മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഐ ഐ ടി ബിഒരുദധാരിയെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാൾ. ഐ ഐ ടി ബിരുദധാരിയായ അലോക് അഗർവാളിനെയാണ് എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്തുകൊണ്ടും യോഗ്യനായ അഗര്‍വാളിനെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെന്ന് കെജ്രിവാള്‍ ഇന്‍ഡോറിലെ റാലിയെ അഭിസംബോധന ചെയതുകൊണ്ട് പറഞ്ഞു.
ഐ ഐ ടിയിൽ നിന്നും ബിരുദമെടുത്ത് അമേരിക്കയിൽ ഉന്നത പഠനം പൂർത്തിയാക്കിയതിന് ശേഷം സ്വന്തംനാട്ടിൽ പ്രവർത്തിക്കുന്നതിനായി ഇയാൾ മധ്യപ്രദേശിൽ തന്നെ തുട്രരുകയായിരുന്നു. നർമദ ബച്ചാവോ അന്തോളനിൽ നേതൃത്വം നൽകിയ ഒരാളാണ് അലോക് അഗർവാൾ.
2014ലാണ് അലോക് ആം ആദ്മിയിലെത്തുന്നത്. ഖണ്ഡവ ലോക്സഭ സീറ്റിൽ നിന്നും ആം ആദ്മിക്ക് വേണ്ടി നേരത്തെ അലോക് മത്സരിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടെങ്കിലും 16,800 വോട്ടുകൾ മണ്ഡലത്തിൽ അലോക് നേടിയിരുന്നു.