ഹിന്ദു-മുസ്‌ലിം കളിക്കാതെ രാജ്യം ക്രൊയേഷ്യയിൽ നിന്നും പാഠം പഠിക്കണം; ഹർബജൻ സിങ്

തിങ്കള്‍, 16 ജൂലൈ 2018 (14:32 IST)

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ക്രോയേഷ്യയേ ഇന്ത്യ മാതൃകയാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർബജൻ സിങ്. ഇന്ത്യൻ രാഷ്ട്രിയത്തെ പരിഹസിച്ചുകൊണ്ടാണ് ഹർബജൻ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 
 
നിങ്ങളുടെ ചിന്തകൾ മാറ്റു, രാജ്യം മാറും എന്ന് അർത്ഥം വരുന്ന ‘സോച് ബദലോ ദേശ് ബദലേഗ‘ എന്ന ഹാഷ്‌ടാഗിലാണ് ഹർബജന്റെ ട്വീറ്റ്. 50 ലക്ഷം ജനങ്ങൾ മാത്രമുള്ള ക്രൊയേഷ്യ ലോകകപ്പ് കളിക്കുമ്പോൾ 135 കോടി ജനസംഖ്യയുള്ള ഇന്ത്യ ഹിന്ദു-മുസ്‌ലിം കളി കളിക്കുകയണെന്ന് ഹർബജൻ പരിഹസിക്കുന്നു.
 
മികച്ച പ്രകടനമാണ് ഇത്തവണ ലോകകപ്പിൽ ക്രൊയേഷ്യ നടത്തിയത്. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനൽ കളിക്കുന്നത്. 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമി ഫൈനൽ വരെ എത്തിയിരുന്നു. അന്നും ഫ്രാൻസിനോട് പരാജയപ്പെട്ടാണ് ക്രൊയേഷ്യ പുറത്താകുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

എന്ത് ഭംഗിയാണ് ഈ ചിത്രങ്ങൾക്ക്- കണ്ണുനിറച്ച് ലുഷ്നികി സ്റ്റേഡിയം

ഇന്നലെ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ആഘോഷരാവായിരുന്നു. ലോകകിരീടത്തിന് അവകാശവാദം ...

news

കണ്ണീരിനിടയിലെ പുഞ്ചിരി; ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കി മോഡ്രിച്ച്

ഇരുപത് വർഷത്തിന് ശേഷം ലോകകപ്പ് ഫുട്‌ബോളിൽ കിരീടം സ്വന്തമാക്കി ഫ്രാൻസ്. പൊരുതിക്കളിച്ച ...

news

ഇരുപത് വർഷത്തിന് ശേഷം വീണ്ടും ഫ്രാൻസ്; റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് ചുംബനം

ഇരുപത് വർഷത്തിന് ശേഷം ലോകകപ്പ് ഫുട്‌ബോളിൽ രണ്ടാം തവണയും ഫ്രാൻസിന് ലോക കിരീടം. ...

Widgets Magazine