രഘുവരനെ രക്ഷിക്കണമെന്നുണ്ടായിരുന്നു, പക്ഷേ... - രോഹിണി തുറന്നുപറയുന്നു

Raghuvaran, Rohini, Rishivaran, Menaka, Thatteem Mutteem, Shankar, Arjun, രഘുവരന്‍, രോഹിണി, മേനക, തട്ടീം മുട്ടീം, ഷങ്കര്‍, അര്‍ജ്ജുന്‍
BIJU| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:35 IST)
ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മികച്ച വില്ലന്‍‌മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ ആദ്യത്തെ അഞ്ചുപേരില്‍ രഘുവരനും ഉള്‍പ്പെടും. തമിഴ് സിനിമയ്ക്ക്, രഘുവരന് പകരക്കാരനായ ഒരു വില്ലന്‍ നടനെ ഇനിയും കണ്ടെത്താനായിട്ടുമില്ല. രഘുവരന്‍റെ മരണം ഏത് സിനിമാപ്രേമിയെയും വേദനിപ്പിക്കുന്നതായിരുന്നു. ഉജ്ജ്വലമായ അഭിനയപ്രകടനത്താല്‍ ആരെയും അമ്പരപ്പിക്കുന്ന പ്രതിഭയായിരുന്നു രഘുവരന്‍. മദ്യത്തിന് അടിമയാവുകയും അതേത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാലുമാണ് രഘുവരന്‍ മരിച്ചത്.

രഘുവരനെക്കുറിച്ചും അദ്ദേഹവുമായി പിരിയാനിടയായതിനെക്കുറിച്ചും നടി രോഹിണി മഴവില്‍ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പ്രോഗ്രാമില്‍ വളരെ വിശദമായി തന്നെ സംസാരിച്ചു.

“രഘു വളരെ സ്നേഹമുള്ളയാളായിരുന്നു. പണം ആരുചോദിച്ചാലും അത് എത്രയായാലും കൊടുക്കുന്ന ഒരാള്‍. അങ്ങനെ സഹായം ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ. ഒരേയൊരു കുഴപ്പം അഡിക്ഷന്‍ ആയിരുന്നു. ആ അഡിക്ഷന്‍ ഒരു ഡിസീസായിരുന്നു. ഞാന്‍ ആ ഡിസീസിനോടാണ് തോറ്റത്. ആ വ്യക്തിയോടായിരുന്നില്ല. ചിലപ്പോള്‍ തോന്നും, എനിക്ക് ഹെല്‍പ്പ് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന്. അദ്ദേഹത്തെ അതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലല്ലോ എന്ന്” - രോഹിണി വ്യക്തമാക്കുന്നു.

“കഴിയുന്നതും ഞാന്‍ ശ്രമിച്ചു. കുട്ടിക്ക് അത് ഒരു പ്രശ്നമായി മാറും എന്ന് കണ്ടപ്പോഴാണ് ഞാന്‍... എനിക്ക് അദ്ദേഹത്തെ തിരുത്താന്‍ ഒരിക്കലും കഴിയില്ല എന്ന് മനസിലാക്കിയപ്പോള്‍, എനിക്ക് എന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. രഘുവിനെയും അതില്‍ നിന്ന് പുറത്തുകൊണ്ടുവരണമെന്ന് കരുതിയതാണ്, പക്ഷേ... എന്‍റെ ആദ്യപ്രണയമായിരുന്നു രഘു" - രോഹിണി പറയുന്നു.


ഉള്ളടക്കത്തിന് കടപ്പാട് - മഴവില്‍ മനോരമ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :