അബിയുടെ ആ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചിരുന്നോ?

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:55 IST)

Mammootty, Abi, Aby, Suryamanasam, Puttu, Dileep, Fazil, മമ്മൂട്ടി, അബി, സൂര്യമാനസം, പുട്ടുറുമീസ്, ദിലീപ്, ഫാസില്‍

മമ്മൂട്ടിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ്. പെട്ടെന്ന് തണുക്കുകയും ചെയ്യും. പുതിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊക്കെ എല്ലാ പിന്തുണയും നല്‍കുന്നയാളാണ്. അനീതി കണ്ടാല്‍ പ്രതികരിക്കുന്ന വ്യക്തിത്വമാണ്.
 
ഒരു കലാകാരന്‍റെ മനസ് പെട്ടെന്ന് പ്രതികരിക്കും. അത് വളരെ സെന്‍‌സിറ്റീവ് ആയതുകൊണ്ടാണ്. ദുഃഖം ദുഃഖമായും സന്തോഷം സന്തോഷമായും പെട്ടെന്ന് പുറത്തുവരും. വികാരങ്ങള്‍ അതുപോലെതന്നെ പ്രതിഫലിപ്പിക്കുന്ന ഒരു മനസും മുഖവുമാണ് മെഗാസ്റ്റാറിന്‍റേത്.
 
കഴിഞ്ഞ ദിവസം അന്തരിച്ച അബിയെ മമ്മൂട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. മമ്മൂട്ടിയുടെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് അബിയുടെ സിനിമാ പ്രവേശം. ഒരു അനുജനോടുള്ള വാത്സല്യം മമ്മൂട്ടിക്ക് അബിയോടുണ്ടായിരുന്നു. 
 
പണ്ട് സൂര്യമാനസം എന്ന സിനിമയെ കളിയാക്കിക്കൊണ്ട് ദന്തമാനസം എന്നൊരു പരിപാടി അബി അവതരിപ്പിച്ചു. പിന്നീട് ഒരു ലൊക്കേഷനില്‍ വച്ച് അബിയെ കണ്ടപ്പോള്‍ ആ കളിയാക്കല്‍ ഇത്തിരി കടന്നുപോയതായി മമ്മൂട്ടി പരിഭവം പറഞ്ഞു. ആ മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്കു തോന്നിയില്ലല്ലോ എന്ന് കളിപറയുകയും ചെയ്തു. 
 
അബി തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം ഒരു വേദിയില്‍ തുറന്നുപറഞ്ഞത്. സൂര്യമാനസം വളരെ ഗൌരവത്തോടെ മമ്മൂട്ടി ചെയ്ത ഒരു സിനിമയാണ്. ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച  പുട്ടുറുമീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരുപാട് പ്രശംസ നേടിയെടുക്കുകയും ചെയ്തതാണ്. ആ കഥാപാത്രത്തെ കളിയാക്കിയത് മമ്മൂട്ടിയുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാവുമോ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബോളിവുഡിലും ദുൽഖർ മാനിയ!

യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെ ...

news

മാനുഷി ഛില്ലറിന് സുസ്മിത സെന്‍ നല്‍കിയ ഉപദേശം; വീഡിയോ വൈറല്‍ !

ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് പോകുന്നതിന് മുന്‍പ് വിമാനത്തില്‍ വെച്ച് മുന്‍ ...

news

ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ അതോ മകളോ?

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

news

എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും ...

Widgets Magazine