മധുവിന്റെ മാര്‍ത്താണ്ഡ വര്‍മ്മയെ തീരുമാനിച്ചു! സൂപ്പര്‍താരങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

ചൊവ്വ, 14 നവം‌ബര്‍ 2017 (11:54 IST)

മലയാളത്തില്‍ ചരിത്രത്തേയും ചരിത്ര നായകന്മാരേയും തിരശീലയില്‍ എത്തിച്ച നിരവധി സിനിമകള്‍ ഉണ്ട്. ഇനിയും നിരവധി ചിത്രങ്ങള്‍ വരാനുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തെ പ്രഖ്യാപനം ആയിരുന്നു കുഞ്ഞാ‌ലി മരയ്ക്കാറും മാര്‍ത്താണ്ഡ വര്‍മ്മയും. കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മ്മയിലെ നായകനെ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
 
കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മയിലെ നായകന്‍ മറ്റാരുമല്ല, ബാഹുബലിയിലെ ഭല്ലാലദേവനായി തിളങ്ങിയ റാണ ദഗ്ഗുപതിയാണ്. ഇക്കാര്യം റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
 
രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാം ഭാഗത്തിലാണ് താന്‍ നായകനായി അഭിനയിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ വിശദമായി പറയാമെന്നും റാണ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, റാണയുടെ ഈ വേഷം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാകുമോ എന്നും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു !

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനില്‍ കപൂറും മാധുരി ദീക്ഷിതും. ആരാധകര്‍ക്ക് എന്നും ...

news

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്... - അച്ഛന്റെ മറുപടി വൈറലാകുന്നു

അനുപ് നാരായണന്‍ സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ...

news

ഒടുവില്‍ നയന്‍സിനും കിട്ടി എട്ടിന്റെ പണി!

നയന്‍‌താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘അറം’. ചിത്രം സംസാരിക്കുന്നത് ...

news

ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ ഇങ്ങനെ പെര്‍ഫോം ചെയ്താല്‍ മതിയോ? വില്ലന്‍റെ നിറം മങ്ങിയ പ്രകടനത്തിന് കാരണമെന്ത്?

മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാള സിനിമാ ...

Widgets Magazine