Daily Horoscope
✕

ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാൽ വീടിന് ദോഷമുണ്ടാകുമോ ?

ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാൽ വീടിന് ദോഷമുണ്ടാകുമോ ?

Written By jibin
Updated: തിങ്കള്‍, 19 നവം‌ബര്‍ 2018 (20:11 IST)
വീട് വയ്‌ക്കുന്നതിന് മുമ്പായി വാസ്‌തു നോക്കുന്നതു പോലെ ജോതിഷവും നോക്കുന്നവര്‍ ചുരുക്കമല്ല. സ്ഥലത്തിന്റെ ദോഷങ്ങളും പരിഹാരങ്ങളും അറിയുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.

ആളൊഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും പ്രേതബാധയുണ്ടെന്ന സംസാരം നാട്ടിലുണ്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍  മുറിയില്‍ ആരോ ഉണ്ടെന്ന തോന്നല്‍ പലരെയും അലട്ടാറുണ്ട്. പിന്നില്‍ ആരോ നില്‍ക്കുന്ന നിഴല്‍ കാണുന്നു എന്നീ തോന്നലുകള്‍ സാധാരണമാണ്.

ജ്യോതിഷത്തില്‍ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കുന്നു. വീടിന്റെ വാസ്‌തു തെറ്റിയാല്‍  നെഗറ്റീവ് ഏനര്‍ജി ഉണ്ടാകുമെന്നാണ് ശാസ്‌ത്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ നിരവധി വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഈ വിശ്വാസങ്ങളും തോന്നലുകളും തെറ്റാണെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. വാസ്‌തു തെറ്റിയാല്‍ വീട്ടില്‍ അദൃശ്യ ശക്തികള്‍ ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില നേട്ടങ്ങള്‍ക്കായിട്ടാണ് ഈ വിശ്വാസങ്ങള്‍ തുടരുന്നതെന്നുമാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളാമാണ്. ഒരു ആത്മഹത്യയോ കൊലപാതകമോ നടന്ന വീട് ഇരുന്ന സ്ഥലത്ത് വീട് വയ്ക്കാൻ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

വീടിന്റെ ഉത്തരത്തിലോ കഴുക്കോലിലോ തൂങ്ങി മരിച്ചാൽ ആ മരം കൂടി ഒന്നിനും പിന്നെ ഉപയോഗിക്കരുത് എന്നും വാസ്തു ശാസ്ത്രം പറയുന്നു. മറിച്ച് സംഭവിച്ചാല്‍ മരണപ്പെട്ടയാളുടെ ഓര്‍മ്മകള്‍ നമ്മുക്കൊപ്പം ഉണ്ടാകുകയും അത് ഭയമായി മനസില്‍ നിറയുകയും ചെയ്യും.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments