Daily Horoscope
✕

സുധാകര്‍ മംഗളോദയം: ജനഹൃദയങ്ങള്‍ കീഴടക്കിയ എഴുത്തുകാരന്‍

Updated: വെള്ളി, 17 ജൂലൈ 2020 (19:50 IST)
മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. മനോരമ ആഴ്‌ചപ്പതിപ്പ്, മംഗളം തുടങ്ങിയ വാരികകളിലൂടെ വായനക്കാരുടെ ഇഷ്‌ട എഴുത്തുകാരനായി മാറിയ സുധാകര്‍ മംഗളോദയം അനവധി നോവലുകള്‍ രചിച്ചിട്ടുണ്ട്. പി പത്‌മരാജന്‍റെ ത്രില്ലര്‍ സിനിമയായ ‘ഒരു കരിയിലക്കാറ്റുപോലെ’ സുധാകര്‍ മംഗളോദയത്തിന്‍റെ കഥയെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. നന്ദിനി ഓപ്പോള്‍, വസന്തസേന തുടങ്ങിയ സിനിമകളും സുധാകറിന്‍റെ കഥകളില്‍ നിന്നുണ്ടായതാണ്. 
 
നന്ദിനി ഓപ്പോള്‍, ഈറന്‍ നിലാവ്, നിറമാല, ഓട്ടുവള, ചാരുലത, വെളുത്ത ചെമ്പരത്തി, ഒറ്റക്കൊലുസ്, ചിറ്റ, കാവടിച്ചിന്ത്, കനകച്ചിലങ്ക, കിളിവാതില്‍, പ്രിയേ ചാരുശീലേ, പെണ്‍‌മക്കള്‍, നോക്കൂ ഇവിടെ ഞാന്‍ തനിച്ചാണ്, ഒരു ശിശിരരാവില്‍ തുടങ്ങിയ നോവലുകള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതാണ്. ഈ നോവലുകളില്‍ പലതും പിന്നീട് ടി വി പരമ്പരകളായും മാറി.
 
വൈക്കത്തിനടുത്ത് വെള്ളൂര്‍ ആണ് സുധാകര്‍ മംഗളോദയത്തിന്‍റെ സ്വദേശം. 

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

മാഗി, യിപ്പി പോലെയുള്ള നൂഡിൽസ് കുട്ടികൾക്ക് അധികം നൽകരുതെന്ന് പറയാൻ കാരണം ഇതാണ്

ഈ മൂന്ന് ലളിതമായ നിയമങ്ങള്‍ നിങ്ങളുടെ ശരീര ഭാരം കുറയ്ക്കും

ശബ്ദം ഇന്‍സുലിന്‍ അളവിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

അടുത്ത ലേഖനം
Show comments