Daily Horoscope
✕

പൂന്തുറയിൽനിന്നും നിരവധി പേർ പുറത്തേക്കുപോയി, കൂടുതൽ പ്രദേശങ്ങളിൽ രോഗവ്യാപന സാധ്യത

Updated: വെള്ളി, 10 ജൂലൈ 2020 (14:24 IST)
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം സൂപ്പർ സ്പ്രെഡ് ആയി മാറിയ പൂന്തുറയിൽനിന്നും നിരവധി പേർ പുറത്തേയ്ക്ക് പോയിട്ടുണ്ട്. ഇത്തരത്തിൽ മറ്റു പ്രദേശങ്ങളിൽ എത്തിയവരിലൂടെ കൂടുതൽ പ്രദേശങ്ങളിൽ രോഗ വ്യാപനം വർധിയ്ക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. കന്യാകുമാരിയിൽനിന്നും കൊണ്ടുവന്ന മാത്സ്യം വിൽപ്പനയ്ക്കായി പുറത്തേയ്ക്ക് കൊണ്ടുപോയവർ നിരവധിയാണ്. ഇവരെ കണ്ടെത്തുന്നതിനും സമ്പർക്ക പട്ടിക തായ്യാറാക്കുന്നതിനും കൂടുതൽ സമയം തന്നെ ആവശ്യമായി വരും 
 
ജില്ലയുടെ പല ഭാഗങ്ങളിലേയ്ക്കും പൂന്തുറയിൽനിന്നും മത്സ്യം കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ തീവ്ര ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ച 12 പേർ മത്സ്യ തൊഴിലാളികളും, മത്സ്യ വിൽപ്പനക്കാരുമാണ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. 
 
പ്രതിദിനം 500 ആന്റിജെൻ ടെസ്റ്റുകൾ പുന്തുറ പ്രദേശത്ത് മാത്രം നടത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് ഇത്. പൂന്തുറയിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഫലം കണ്ടുതുടങ്ങാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചാൽ ലോക്‌ഡൗൺ അനന്തമായി നീണ്ടേയ്ക്കാം. രോഗികളുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയേക്കും. 

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

വാഹനാപകടങ്ങളിൽ പെടുന്നവരെ വേഗം ആശുപത്രിയിൽ എത്തിക്കുക; 'ഗോൾഡൻ ഗോൾ' പദ്ധതിയുമായി ആരോഗ്യവകുപ്പ്

യുഎസ് മിഡ് ടേം ഇലക്ഷന് മണിക്കൂറുകൾ മാത്രം, ഇറാനിൽ വ്യോമാക്രമണം നടത്തി യുഎസ്

നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിൽ പുറത്തായത് 2.29 കോടി വോട്ടർമാർ!

അതിൽ ഒപ്പിട്ടാൽ കേരളത്തിന് നഷ്ടം 700 കോടി, രാജമാണിക്യം വിസമ്മതിച്ചു; ഉടൻ സ്ഥലംമാറ്റണമെന്ന് സതീശന്റെ തിട്ടൂരം

കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ആഭ്യന്തര വകുപ്പിലേക്ക്, പ്രശാന്ത് എൻ. കെ.എസ്.ഇ.ബി ചെയർമാൻ

അടുത്ത ലേഖനം
Show comments