Daily Horoscope
✕

പേട്ട കൊലപാതക കേസില്‍ ട്വിസ്റ്റ് ! മകളുടെ ആണ്‍സുഹൃത്തിനെ കുത്തിയത് കള്ളനാണെന്ന് കരുതിയല്ല, സൈമണ്‍ അകത്തുകയറിയത് മുറി ചവിട്ടിത്തുറന്ന്

Updated: വ്യാഴം, 30 ഡിസം‌ബര്‍ 2021 (11:25 IST)
തിരുവനന്തപുരം പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്നത് കള്ളനാണെന്ന് കരുതിയാണെന്ന പ്രതിയുടെ മൊഴി തള്ളി പൊലീസ്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. 
 
പേട്ട ആനയറ ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് (19) ആണ് സുഹൃത്തിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പേട്ട ചായക്കുടി ലൈന്‍ ഏദനില്‍ ലാലന്‍ സൈമണ്‍ (51) നേരെ പേട്ട പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സൈമണിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. കള്ളനാണെന്ന് കരുതിയാണ് താന്‍ അനീഷിനെ കുത്തിയതെന്നാണ് സൈമണ്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ സൈമണ്‍ നല്‍കിയ മൊഴി പൊലീസ് തള്ളുകയാണ്. 
 
കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. അനീഷിനെയും കുടുംബത്തെയും സൈമണിനും കുടുംബത്തിനും മുന്‍പരിചയമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടേയും വീടുകള്‍ തമ്മില്‍ മുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമണ്‍ അകത്തുകയറിയത്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് കുത്തിയതെന്നും അന്വേഷണസംഘം പറയുന്നു.
 

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

പൂജ അവധി പോലുള്ള ലോട്ടറികൾ 2027ൽ ഇല്ല, പൊതു അവധികൾ അധികവും ഞായർ, ശനി ദിവസങ്ങളിൽ

സോഷ്യല്‍ മീഡിയയില്‍ മുതിര്‍ന്ന സിപിഐ(എം) നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആർഎസ്എസ് പുരുഷകേന്ദ്രീകൃതം, അവരുടെ സ്വന്തം സ്ത്രീകൾ പോലും എനിക്കൊപ്പമുണ്ട്: രാഹുൽ ഗാന്ധി

പെട്രോളിയം മന്ത്രി ആളത്ര വെടിപ്പല്ലല്ലോ, ജെഫ്രീ എപ്സ്റ്റീനുമൊപ്പമുള്ള ഹർദീപ് സിങ് പുരിയുടെചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം, സ്പാകളിലെ ബിനാമി ബിസിനസ് അന്വേഷിക്കണമെന്ന 'സർവ്വ'

അടുത്ത ലേഖനം
Show comments