Daily Horoscope
✕

ഓഫീസിന് പുറത്തും അയാൾ ഇങ്ങനെ തന്നെയായിരുന്നു; മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണമുന്നയിച്ച് പതിനൊന്ന് വനിതാ മാധ്യമ പ്രവർത്തകർ

ഓഫീസിന് പുറത്തും അയാൾ ഇങ്ങനെ തന്നെയായിരുന്നു; മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണമുന്നയിച്ച് പതിനൊന്ന് വനിതാ മാധ്യമ പ്രവർത്തകർ

Written By Rijisha M.
Updated: ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (14:03 IST)
മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി പി സുരേന്ദ്രനെതിരെ ലൈംഗികാരോപണവുമായി പതിനൊന്ന് മാധ്യമ പ്രവർത്തകർ രംഗത്ത്. മീ ടൂ ക്യാംപയിനിലാണ് സുരേന്ദ്രനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകരായ സ്‌ത്രീകളോട് ക്യാബിനകത്തും ഓഫീസിന് പുറത്തും വെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.
 
ഇത്തരത്തിൽ ചെയ്യുന്നത് പതിവാണെന്നും പതിനൊന്ന് മാധ്യമപ്രവർത്തകരും പറയുന്നു. സി പി സുരേന്ദ്രൻ 2003 മുതൽ 2006 വരെയും, തുടർന്ന് 2010 മുതൽ 2013 വരെയും സേവനമനുഷഠിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ, 2008- 2009 വരെ ഉണ്ടായിരുന്ന ഓപ്പൺ മാഗസിൻ, 2013 മുതൽ 2015 വരെ ഉണ്ടായിരുന്ന ഡി എൻ എ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന കാലയളവിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർ ഇയാളുടെ തമാശ കഥാപാത്രമാണെന്ന് മാധ്യമ പ്രവർത്തക  ജുവാന ലോബോ പറയുന്നു. ഇയാൾക്കെതിരേ പരാതിനൽകിയിട്ടും പരാതിയിന്മേൽ യാതൊരു നടപടിയും സ്വാകരിക്കാത്തതിനെത്തുടർന്ന് ജുവാന 2014 മാർച്ചിൽ ഡി എൻ എയിൽ നിന്ന് രാജിവെക്കുകയാണുണ്ടായത്. ആറ് വർഷത്തോളം ഡി എൻ എയിലെ മാധ്യമപ്രവർത്തകയായിരുന്ന ജുവാന, ആറ് മാസം സുരേന്ദ്രനൊപ്പം ജോലി ചെയ്ത അനുഭവത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. 

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

എംഎസ്എഫ് തീവ്രവാദികൾ നടത്തിയ ആക്രമണം മുഖ്യമന്ത്രി അറിഞ്ഞില്ലേ?; എം.ബി.രാജേഷ്

വളർമതി ഒന്നാം പ്രതി; സമരക്കാർക്കെതിരെ കേസെടുത്ത് സതീശൻ സർക്കാർ

പരസ്യമായി അസഭ്യവർഷം; അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമർശനം ശക്തം

'കേരളത്തിൽ അഞ്ച് കോടി AC വിറ്റു'; മണ്ടത്തരം പറഞ്ഞ വൈദ്യുതി മന്ത്രി എയറിൽ

ശബരിമല: തീര്‍ത്ഥാടകര്‍ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

അടുത്ത ലേഖനം
Show comments