Webdunia - Bharat's app for daily news and videos

Install App

5000 രൂപ അടിച്ചില്ല, ദേഷ്യത്തിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞത് 10 ലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി; ഒടുവിൽ സംഭവിച്ചതിങ്ങനെ !

Written By Sumeesh
Updated: വ്യാഴം, 22 നവം‌ബര്‍ 2018 (11:18 IST)
പണം മുടക്കി ലോട്ടറി ടിക്കറ്റെടുത്ത് അതടിച്ചില്ലെങ്കിൽ ആർക്കും നിരാശയും ദേഷ്യവുമൊക്കെ തോന്നും. എന്നാൽ ദേഷ്യത്തിൽ വലിച്ചെറിഞ്ഞത് പത്ത് ലക്ഷം രൂപ അടിച്ച ലോട്ടറി ടിക്കറ്റാണെങ്കിലോ ? അതാണ് വരിക്കാക്കുന്ന് സ്വദേശിയായ ദീപകിന് സംഭവിച്ചത്.
 
ലോട്ടറി ടിക്കറ്റിന് 5000 രൂപ അടിച്ചില്ല എന്ന് കണ്ടതോടെ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. പത്ത് ലക്ഷം രൂപയുടെ ആ ടിക്കറ്റ് മഞ്ഞുംകൊണ്ട് നനഞ്ഞ് കിടന്നത് ഒരു പകലും ഒരു രത്രിയും. ടികറ്റ് ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്നിൽ ദീപക് ഉപേക്ഷിക്കുകയായിരുന്നു.
 
താൻ വിറ്റ കാരുണ്യ പ്ലസ് ലോട്ടറിക്കാണ് പത്ത് ലക്ഷം രൂപ സമ്മനം അടിച്ചതെന്ന് ഏജന്റ് വിജയന് വ്യക്തമായിരുന്നു. എന്നാൽ ആർക്കാണ് ഈ ലോട്ട്രി വിറ്റത് എന്ന കാര്യത്തിൽ വിജയന് വ്യക്തത ഉണ്ടായിരുന്നില്ല. സംശയം തീർക്കാനായായാണ് ദീപക്കിനോട് കാര്യം  ആരാഞ്ഞത്. ഇതോടെ ദീപക്കിന് അബദ്ധം പറ്റിയെന്ന് മനസിലായി.
 
ഉടൻ തന്നെ ലോട്ടറി വലിച്ചെറിഞ്ഞ കടക്കുമുന്നിലെത്തി അരിച്ചുപെറുക്കി. ഒടുവിൽ ടിക്കറ്റ് കണ്ടെടുക്കുകയായിരുന്നു. പത്ത് ലക്ഷം സമ്മാനമടിച്ച ദീപക് കൽ‌പ്പണിക്കാരനാണ്. ടിക്കറ്റ് ദീപക് തിരുവന്തപുരം ട്രഷറിയിൽ നൽകി.  

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന്

പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മുൻ നിലപാട് വിഴുങ്ങി

മിഷൻ 2029, കേരളത്തിൽ നിന്നും ബിജെപി ലക്ഷ്യമിടുന്നത് 8 ലോകസഭാ സീറ്റുകൾ, പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാൻ തീരുമാനം

നിയമപരമായി രജിസ്റ്റർ ചെയ്യാൻ ആർഎസ്എസിന് എന്താണ് പ്രശ്നം?, നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗ്

Kerala Rain Alert : നാളെ മഴ കനക്കും, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

അടുത്ത ലേഖനം
Show comments