Daily Horoscope
✕

സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം

Updated: ചൊവ്വ, 4 ജനുവരി 2022 (18:04 IST)
സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ കോവിഡ് 20,180 കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

അടുത്ത ലേഖനം
Show comments