Daily Horoscope
✕

ദേവസ്വം ബോർഡ് ജോലി തട്ടിപ്പ്: പ്രതികളുമായി ബന്ധമുള്ള എസ്.ഐ സസ്‌പെൻഷനിൽ

Updated: ഞായര്‍, 23 ഒക്‌ടോബര്‍ 2022 (12:31 IST)
ആലപ്പുഴ: ദേവസ്വം ബോർഡിൽ തൊഴിൽ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആനന്ദകുമാറിനെ അധികൃതർ സസ്‌പെൻഡ് ചെയ്തു.

ഇതിനൊപ്പം തുടക്കത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാവേലിക്കര പ്രിൻസിപ്പൽ എസ്.ഐ മുഹ്‌സിൻ മുഹമ്മദിനെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ മുഹ്‌സിൻ മുഹമ്മദിനെ സ്ഥലം മാറ്റുകയും ചെയ്തു.

തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ കടവൂർ സ്വദേശി വി.വിനീഷ് രാജുമായി ആനന്ദകുമാറിന് അടുപ്പമുണ്ടെന്നായിരുന്നു ആരോപണം. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആനന്ദകുമാറിനെ ആദ്യം കഴിഞ്ഞയാഴ്ച വള്ളിക്കുന്നതെക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പാർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡി.ഐ.ജി യാണ് സസ്‌പെൻഡ് ചെയ്തത്.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?

'അങ്ങനെയിപ്പോ വെളുക്കണ്ട'; പരിശോധന കർശനമാക്കും, നിയമവിരുദ്ധ ഉത്പന്നങ്ങൾ വിറ്റാൽ ലൈസൻസ് റദ്ദാക്കും

പി ജയരാജനെതിരെ പാർട്ടിയിൽ ഗുരുതര പരാതി, പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം, അന്വേഷണ കമ്മീഷനെ വെച്ച് സിപിഎം

രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന്റെ അപകടസാധ്യതകളെ പറ്റി അവബോധം വളര്‍ത്തണം: കേന്ദ്രത്തോട് സുപ്രീംകോടതി

പെയ്യുമോ മഴ? മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments