Daily Horoscope
✕

സുരേന്ദ്രനല്ല പിണറായി വിജയന്‍, സുരേന്ദ്രന് സമനില തെറ്റി: മുഖ്യമന്ത്രി

Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (19:20 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സമനില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെ, അപവാദപ്രചരണം നടത്തുകയാണ് സുരേന്ദ്രനെന്നും ഇങ്ങനെ മാനസികനില തെറ്റിയ ഒരാളെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനത്ത്‌ ഇരുത്തണമോ എന്ന് ബി ജെ പിയാണ് ആലോചിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
 
മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്നാണ് സുരേന്ദ്രന്‍ അപവാദം പ്രചരിപ്പിക്കുന്നത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. പ്രത്യേക മാനസികാവസ്ഥയില്‍ എന്തും വിളിച്ചുപറയുകയാണ്. അങ്ങനെ വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഒത്താശ ചെയ്യുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും അത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
 
“ഒരു വലിയ കോഴ നിങ്ങളുടെ മുമ്പിലേക്ക് ഒരാള്‍ കൊണ്ടുവന്നാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. അങ്ങനെ ഒരാള്‍ വരട്ടെ അപ്പോള്‍ അയാള്‍ക്ക് മനസിലാകും എന്തായിരിക്കും അനുഭവം എന്നായിരുന്നു എന്‍റെ മറുപടി. അഴിമതിക്കറ പുരളാത്തതുകൊണ്ടാണ് ഇങ്ങനെ തലയുയര്‍ത്തി നിന്ന് എന്തിനെയും നേരിടാന്‍ കഴിയുന്നത്” - പിണറായി വ്യക്തമാക്കി.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ ഉയർത്തി, മിനിമം നിരക്കിൽ വർധനയുണ്ടായത് രണ്ടിരട്ടി!

'സഭയിൽ പോലും എന്തിനാണ് കള്ളം പറയുന്നത്'; മുഖ്യമന്ത്രിക്കെതിരെ വളർമതി

സംസ്ഥാനത്ത് വൈദ്യുതി ബിൽ ഇനിയും ഉയരും; പാവങ്ങളുടെ നെഞ്ചത്തടിക്കാൻ സർക്കാർ

വിവാദങ്ങൾക്ക് പുല്ലുവില, ഹർദീപ് സിങ് പുരി തുടരും: രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നൽകി ബിജെപി

ഇസ്രായേലിൽ വോട്ടെണ്ണൽ തുടരുന്നു, നെതന്യാഹുവിന് മുന്നേറ്റം: തൻ്റെ പിന്തുണയാണ് കാരണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments