Daily Horoscope
✕

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !

ഈ സീസണില്‍ ആദ്യത്തെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ റിഷഭ് പന്താണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍

Updated: ചൊവ്വ, 15 ഏപ്രില്‍ 2025 (10:11 IST)
Rishabh Pant

Rishabh Pant: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം നായകന്‍ റിഷഭ് പന്തിന്റെ 'സെന്‍സിബിള്‍' ഇന്നിങ്‌സ് ആണെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകര്‍. ഇന്നലെ ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു. 
 
ഈ സീസണില്‍ ആദ്യത്തെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ റിഷഭ് പന്താണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ഈ ഇന്നിങ്‌സ് തന്നെയാണ് ലഖ്‌നൗവിന്റെ തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചത്. 49 പന്തുകള്‍ നേരിട്ട ലഖ്‌നൗ നായകന്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സാണെടുത്തത്. സ്‌ട്രൈക് റേറ്റ് വെറും 128.57. റിഷഭ് പന്തിനു ശേഷം ഇറങ്ങിയ ആയുഷ് ബദോനിയും അബ്ദുള്‍ സമദും ഇതിനേക്കാള്‍ മികച്ച സ്‌ട്രൈക് റേറ്റിലാണ് ബാറ്റ് ചെയ്തത്. 
 
ഇന്നലെത്തെ മത്സരത്തില്‍ 26 പന്തില്‍ 45 റണ്‍സാണ് റിഷഭ് പന്ത് പേസ് ബൗളിങ്ങിനെതിരെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സ്പിന്നിനെതിരെ 23 പന്തുകളില്‍ 18 റണ്‍സ് മാത്രം. ചെന്നൈ ബൗളര്‍ നൂര്‍ അഹമ്മദിന്റെ പത്ത് ബോളുകള്‍ റിഷഭ് പന്ത് ഡോട്ട് (റണ്‍സില്ല) ആക്കി. 2024 മുതല്‍ സ്പിന്നിനെതിരെ റിഷഭ് പന്തിന്റെ പ്രകടനം ദയനീയമാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ 2024 മുതല്‍ സ്പിന്നര്‍മാരുടെ 236 പന്തുകളാണ് റിഷഭ് പന്ത് നേരിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് 113.13 സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരിക്കുന്നത് വെറും 267 റണ്‍സ് മാത്രം. 
 
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 17.17 ശരാശരിയില്‍ റിഷഭ് പന്ത് ലഖ്‌നൗവിനായി നേടിയിരിക്കുന്നത് വെറും 103 റണ്‍സ് മാത്രം. സ്‌ട്രൈക് റേറ്റ് 104.04 ആണ്. ചെന്നൈയ്‌ക്കെതിരെ ഇന്നലെ നേടിയ 63 ആണ് ഉയര്‍ന്ന സ്‌കോര്‍. 

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം:കെ എൽ രാഹുലിന് സെഞ്ചുറി, ഗിൽ 98ന് പുറത്ത്, മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്

വൈഭവും അഭിഷേകും നിറം മങ്ങിയാലെന്താ.. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസിൽ നേപ്പാളിനെതിരെ 306 റൺസിന് വിജയിച്ച് ഇന്ത്യ എ

ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം വേദനിപ്പിച്ചു: പിന്തുണച്ചത് ഗംഭീർ, തുറന്നുപറഞ്ഞ് സർഫറാസ് ഖാൻ

SENA രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

എന്റെ മകന്റെ പിന്‍ഗാമി അവന്‍ തന്നെയെന്ന് മെസ്സിയുടെ അമ്മ, സമയമായില്ലെന്ന് സ്‌കലോണി

അടുത്ത ലേഖനം
Show comments