Daily Horoscope
✕

Royal Challengers Bengaluru: ആര്‍സിബി ക്യാംപ് ഹാപ്പി; പ്രമുഖ താരങ്ങളെല്ലാം തിരിച്ചെത്തും, ഇനി വേണ്ടത് കപ്പ് !

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ പല താരങ്ങളും നാട്ടിലേക്കു മടങ്ങിയിരുന്നു

Updated: വെള്ളി, 16 മെയ് 2025 (10:59 IST)
Royal Challengers Bengaluru: കന്നി ഐപിഎല്‍  കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാംപിനു സന്തോഷ വാര്‍ത്ത. ഈ സീസണില്‍ ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തിവരുന്ന പ്രമുഖ താരങ്ങളെല്ലാം ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തിരിച്ചെത്തും. 
 
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ പല താരങ്ങളും നാട്ടിലേക്കു മടങ്ങിയിരുന്നു. ജോഷ് ഹെയ്‌സല്‍വുഡ്, ഫില്‍ സാള്‍ട്ട്, ലുങ്കി എങ്കിടി, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍ എന്നീ വിദേശ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയത് ആര്‍സിബി ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇവരില്‍ പലരും ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതാണ്. എന്നാല്‍ പ്രമുഖരായ എല്ലാ താരങ്ങളെയും ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തും. 
 
ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡ് ഉടന്‍ ആര്‍സിബി ടീമിനൊപ്പം ചേരും. പരുക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ ഹെയ്‌സല്‍വുഡിനു നഷ്ടമായേക്കാം. എന്നാല്‍ പ്ലേ ഓഫില്‍ താരം ഉറപ്പായും കളിക്കും. ലുങ്കി എങ്കിടി ആര്‍സിബി ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിച്ചു. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടും ആര്‍സിബിക്കായി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കും. ജേക്കബ് ബെതേല്‍ കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നു. റൊമാരിയോ ഷെപ്പോര്‍ഡും ആര്‍സിബി ക്യാംപില്‍ എത്തിയിട്ടുണ്ട്. 

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

സച്ചിനെ റൂട്ട് മറികടക്കുമോ?, ആദ്യ ടെസ്റ്റിലെ റൂട്ടിന്റെ കഴിവ് താന്‍ തിരിച്ചറിഞ്ഞതാണെന്ന് സച്ചിന്‍

Virat Kohli : ഇത് കോലിയ്ക്കായി ഉണ്ടാക്കിയ ഫോർമാറ്റ്, വെല്ലാൻ സച്ചിൻ പോലുമില്ല, സമ്മതിച്ചേ മതിയാകു

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

ഇതിഹാസ കരിയറിന് വിരാമം, പോർച്ചുഗൽ ജേഴ്സിയിൽ കളി അവസാനിപ്പിക്കുന്നു, അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഖലീലിനെയും എല്ലിസിനെയും വിട്ട് നൽകി ചെന്നൈ, പകരം ലിവിങ്സ്റ്റണും ജാക്ക് എഡ്‌വേർഡ്സും, മണ്ടത്തരമെന്ന് ചെന്നൈ ആരാധകർ

അടുത്ത ലേഖനം
Show comments