Daily Horoscope
✕

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല

ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്

Updated: വ്യാഴം, 20 മാര്‍ച്ച് 2025 (10:19 IST)
നല്ല ആരോഗ്യത്തിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഒരു ദിവസം കൃത്യമായി ഉറങ്ങി വിശ്രമിച്ചില്ലെങ്കില്‍ നമുക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറില്ലേ? അതുകൊണ്ട് ഉറക്കവും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കുക. 
 
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ നിങ്ങളുടെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അന്നത്തെ എല്ലാ കാര്യങ്ങളും. 
 
ഉറക്കത്തിനു കൃത്യമായ ഒരു ടൈം ടേബിള്‍ ആദ്യം ഉണ്ടാക്കുക. രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലം. 
 
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു. കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും. രാത്രി ഏറെ വൈകിയും പഠിക്കുന്ന ശീലം വിദ്യാര്‍ഥികളും ഒഴിവാക്കുക. പകരം രാത്രി വേഗം കിടന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

എല്ലാം കാണുക

കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!

രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? ഉറക്കത്തെ ബാധിക്കും

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ; സംഭവിക്കുന്നത് ഇതാണ്

സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിന് കാരണം തൈറോയ്ഡ് ചികിത്സയാണോ

പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?

അടുത്ത ലേഖനം
Show comments