Daily Horoscope
✕

അടുക്കളയില്‍ കറുത്ത ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ?

കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതേ സ്ഥലത്ത് വീണ്ടും പുതിയ ഉറുമ്പുകള്‍ എത്തും

Updated: വെള്ളി, 11 ഒക്‌ടോബര്‍ 2024 (14:26 IST)
അടുക്കളയില്‍ കറുത്ത ഉറുമ്പുകളെ കൊണ്ട് പലരും പൊറുതിമുട്ടി കാണും. ഉറുമ്പുകള്‍ വീടിനുള്ളില്‍ എത്താന്‍ ഒരു കാരണമുണ്ട്. മണ്ണിനടിയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന ഉറുമ്പുകള്‍ക്ക് മഴ ഒരു പ്രതിസന്ധിയാണ്. മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നതിനാല്‍ ഇവര്‍ സുരക്ഷിതമായ ആവാസ വ്യവസ്ഥ തേടും. അങ്ങനെയാണ് മണ്ണില്‍ നിന്ന് വീടുകളുടെ ഉള്ളിലേക്ക് ഇവ എത്തുന്നത്. മഴയുടെ ശല്യമില്ലാത്ത സ്ഥലം നോക്കിയാണ് ഉറുമ്പുകള്‍ വീടിനുള്ളില്‍ അഭയം തേടുന്നത്. 
 
കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതേ സ്ഥലത്ത് വീണ്ടും പുതിയ ഉറുമ്പുകള്‍ എത്തും. വീട് നിര്‍മാണത്തിലെ പാളിച്ചകളും അതിവേഗം ഉറുമ്പ് വീടിനുള്ളില്‍ എത്താന്‍ കാരണമാകും. 
 
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും വീടിനു ചുറ്റും നിരീക്ഷിക്കണം. ജനലുകള്‍, വാതിലുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക. വീടിന്റെ തറ ഭാഗത്ത് എവിടെയെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്ന് നോക്കുക. വീടുമായി ചേര്‍ന്ന് പച്ചക്കറികളും ചെടികളും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വാതിലുകളിലും ജനലുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രെയ്മര്‍ അടിക്കുക. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് നേരം അടുക്കള തുടയ്ക്കണം. ഭക്ഷണ സാധനങ്ങള്‍ മൂടിവയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments