Daily Horoscope
✕

ഒരുപാട് നേരം കുളിക്കുന്നത് അത്ര നല്ലതല്ല

Updated: തിങ്കള്‍, 27 ജനുവരി 2025 (20:01 IST)
കുളി നമ്മുടെ ശുചിത്വത്തിൻറെ ഭാ​ഗമാണ്. പത്ത് മിനിറ്റെങ്കിലും കുളിക്കാൻ എടുത്തില്ലെങ്കിൽ അത് കുളിയാകില്ല. ചിലർ ഒരു മണിക്കൂർ ഒക്കെ കുളിക്കാനെടുക്കും. എന്നാൽ എല്ലാവരിലും ദീർഘനേരമുള്ള കുളി അത്ര നല്ലതായിരിക്കില്ല. എക്സിമ ചർമ രോ​ഗമുള്ളർ ​ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ.
 
എക്സിമ നിയന്ത്രിക്കുന്നതിൽ കുളിക്കും വലിയ പങ്കുണ്ട്. ദീർഘസമയം ഷവറിനുകീഴിലുള്ള കുളി ഒഴിവാക്കി, ഒരു ബക്കറ്റ് മാത്രം വെള്ളത്തിൽ കുളിക്കുന്നതാണ് ഈ ചർമരോ​ഗത്തിന് അഭികാമ്യമെന്നും വിദ​ഗ്ധർ പറയുന്നു. സമയം ഏറെയെടുത്തുള്ള കുളി ചർമത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്സിമ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യും. ചർമത്തിലുണ്ടാകുന്ന നീർക്കെട്ടാണ് എക്സിമ. 
 
ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകും വരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോ​ഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്.
 
ശരീരത്തിന്റെ പ്രതിരോധ സംവിധാനം എക്സിമയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ചെറിയ അസ്വസ്ഥതകളോ, അലർജികളോ ഉണ്ടാകുമ്പോൾ പ്രതിരോധ സംവിധാനം അവയെ മറികടക്കാൻ വീക്കമുണ്ടാക്കും. ചർമരോ​ഗങ്ങൾ കുടുംബത്തിലാർക്കെങ്കിലും ഉണ്ടെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്.
 
പൊടി, പുക, ചിലയിനം സോപ്പുകൾ, തുണിത്തരങ്ങൾ, സ്കിൻ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയും എക്സിമ ഉണ്ടാക്കാൻ കാരണമാകാം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമം വരണ്ട് ചൊറിയാനിടയാക്കും. ചൂടും ​ഹ്യുമി‍ഡിറ്റിയും വിയർപ്പ് ഉണ്ടാക്കുകയും ഇത് ചൊറിച്ചിൽ കൂട്ടുകയും ചെയ്യും. കൂടാതെ മാനസികനിലയ്ക്കും പ്രധാന പങ്കുണ്ട്. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവരിൽ എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

എന്താണ് സിറാജ് ടീമിലില്ലാത്തത്, എന്നാണ് അവൻ മോശമായി കളിച്ചത്: ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ

ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

എല്ലാം കാണുക

നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

അടുത്ത ലേഖനം
Show comments