Daily Horoscope
✕

കുറച്ചെങ്കിലും മാന്യത ഉണ്ടായിരുന്നെങ്കില്‍ മെസി അത് തടയണമായിരുന്നു; മാര്‍ട്ടിനെസ് ചെയ്ത തെറ്റിന് അര്‍ജന്റീന നായകന് രൂക്ഷവിമര്‍ശനം

ഓപ്പണ്‍ ബസില്‍ മാര്‍ട്ടിനെസിനൊപ്പം ലയണല്‍ മെസിയും നില്‍ക്കുന്നുണ്ട്

Updated: ബുധന്‍, 21 ഡിസം‌ബര്‍ 2022 (11:20 IST)
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. അര്‍ജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിനിടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയെ പരിഹസിച്ചതാണ് മെസിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. ടീം നായകനും സീനിയര്‍ താരവുമായ മെസി എമിലിയാനോ മാര്‍ട്ടിനെസിനെ തിരുത്തിയില്ലെന്നാണ് നിരവധി പേര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. 
 
അര്‍ജന്റീനയിലെ ബ്യൂണസ് എരീസില്‍ വെച്ച് നടന്ന ഓപ്പണ്‍ ബസ് ഘോഷയാത്രയ്ക്കിടെയാണ് എമിലിയാനോ മാര്‍ട്ടിനെസ് എംബാപ്പെയെ പരിഹസിച്ചത്. എംബാപ്പെയുടെ മുഖം ഒരു പാവയുടെ ശരീരത്തോട് ചേര്‍ത്ത് അത് ഉയര്‍ത്തിപിടിച്ച് നൃത്തം ചെയ്യുകയായിരുന്നു മാര്‍ട്ടിനെസ്. എംബാപ്പെയുടെ മുഖമുള്ള പാവ ഉയര്‍ത്തിപിടിച്ച് മാര്‍ട്ടിനെസ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവചിക്കുന്നുണ്ട്. 
 
ഓപ്പണ്‍ ബസില്‍ മാര്‍ട്ടിനെസിനൊപ്പം ലയണല്‍ മെസിയും നില്‍ക്കുന്നുണ്ട്. മാര്‍ട്ടിനെസിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന മെസി മാര്‍ട്ടിനെസിനെ തിരുത്താന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. മെസിക്കൊപ്പം ക്ലബ് ഫുട്‌ബോളില്‍ ഒന്നിച്ചുകളിക്കുന്ന താരം കൂടിയാണ് എംബാപ്പെ. 
 

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

സഞ്ജു സാംസൺ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നോ? പന്തിന്റെ പരുക്കിൽ 'പ്രതീക്ഷ' വേണ്ട !

India vs New Zealand, 1st ODI: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മുഹമ്മദ് സിറാജ് ഇല്ല !

അയ്യേ നാണക്കേട്, യൂറോപ്യൻ പര്യടനത്തിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരങ്ങൾ മത്സരിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ട്!

എനിക്കാരുടെയും പിന്തുണയില്ല, എന്തിനാണ് ദിവസവും ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്യുന്നതെന്ന് തോന്നും, മൗനം വെടിഞ്ഞ് സർഫറാസ്

സർപ്രൈസ് ഡീലോ, ഹാർദ്ദിക്കിനായി രംഗത്തിറങ്ങി പഞ്ചാബ്, പകരമായി അർഷദീപിനെ നൽകും!

അടുത്ത ലേഖനം
Show comments