Daily Horoscope
✕

ഫ്‌ളാറ്റായ തിരക്കഥ, കാര്യമായി ഒന്നും ചെയ്യാനില്ലാതെ മമ്മൂട്ടി; നിരാശപ്പെടുത്തി ക്രിസ്റ്റഫര്‍ (റിവ്യു)

തീര്‍ത്തും പ്രവചനീയമാണ് സിനിമയുടെ കഥ

Updated: വെള്ളി, 10 ഫെബ്രുവരി 2023 (10:25 IST)
നീതി വൈകുന്നത് നീതി നിഷേധിക്കപ്പെട്ടതിനു തുല്യമാണ്. അങ്ങനെ വരുമ്പോള്‍ പലരും നീതി നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലൊന്നും വിശ്വാസമില്ലാതെ സ്വയം നീതി നടപ്പിലാക്കാനൊരുങ്ങിയ ഒരു ഐപിഎസ് ഓഫീസറുടെ കഥയാണ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ പറയുന്നത്. 
 
തീര്‍ത്തും പ്രവചനീയമാണ് സിനിമയുടെ കഥ. ക്രിസ്റ്റഫര്‍ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭൂതകാലത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. പല കുറ്റവാളികളുടെയും വിധി തീരുമാനിക്കുന്നത് ഇവിടെ ക്രിസ്റ്റഫര്‍ തന്നെയാണ്. കോടതി വ്യവഹാരങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ ഈ പ്രതികളെല്ലാം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് താന്‍ സ്വയം നീതി നടപ്പിലാക്കേണ്ടി വരികയാണെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. നീതി നടപ്പിലാക്കാന്‍ ക്രിസ്റ്റഫറിന് അയാളുടേതായ ശരികളും ന്യായീകരണങ്ങളും ഉണ്ട്. ആ ശരികള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ കൂടി ശരിയാകുന്നുണ്ട്. 
 
സമകാലിക വിഷയങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ഉദയകൃഷ്ണയുടെ തിരക്കഥ. പൊലീസ് എന്‍കൗണ്ടറുകളെ കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സമകാലിക വിഷയങ്ങളുടെ കുത്തൊഴുക്കില്‍ പലപ്പോഴും സിനിമ ആവര്‍ത്തനവിരസത സമ്മാനിക്കുന്നു. തിരക്കഥ തന്നെയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. വളരെ ഫ്‌ളാറ്റായ തിരക്കഥയില്‍ ഇതില്‍ കൂടുതലൊന്നും സംവിധായകന് ചെയ്യാനുള്ള സ്‌പേസ് ഇല്ല. 
 
സമീപകാലത്ത് വന്ന ഉദയകൃഷ്ണ ചിത്രങ്ങള്‍ പോലെ ഡബിള്‍ മീനിങ് ഡയലോഗുകളും ചളിപ്പ് തമാശകളും ക്രിസ്റ്റഫറില്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ത്രില്ലര്‍ ഴോണറുകളിലുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ പുലര്‍ത്തുന്ന കയ്യടക്കം ക്രിസ്റ്റഫറിലും കാണാം. വളരെ ഡീസന്റായ മേക്കിങ്ങാണ് ചിത്രത്തിന്റേത്. ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും ഒരു പരിധിവരെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 
 
അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ രംഗങ്ങളും തന്നെയാണ് എടുത്തുപറയേണ്ടത്. ക്രിസ്റ്റഫര്‍ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എങ്കിലും മമ്മൂട്ടിയിലെ അഭിനേതാവിനെയോ താരത്തെയോ വേണ്ടവിധം ചൂഷണം ചെയ്യാന്‍ തിരക്കഥയ്ക്ക് ഒരിടത്തും കാര്യമായി സാധിച്ചിട്ടില്ല. അമല പോള്‍, സ്നേഹ, സിദ്ധിഖ്, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഒരു തവണ കണാവുന്ന ശരാശരി അനുഭവമാണ് ക്രിസ്റ്റഫര്‍ സമ്മാനിക്കുന്നത്. 
 
 
 
 

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

മറുപടിയുണ്ടോ? , 2024ലെ തിരെഞ്ഞെടുപ്പുകളിൽ 200 മണ്ഡലങ്ങളിൽ അവസാന മണിക്കൂറുകളിൽ വോട്ട് ചെയ്തവരുടെ കണക്കില്ലെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട്

കരട് മദ്യനയം: പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇല്ല; മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയ്ക്കും ഉത്തരവാദിത്വം

കോൺഗ്രസ് ചോദിച്ചത് 181 സീറ്റ്, ആദ്യഘട്ടത്തിൽ 24 സീറ്റ് തരാമെന്ന് എസ്പി, ഉത്തർപ്രദേശിൽ കാര്യങ്ങൾ സങ്കീർണം

ഞങ്ങളൊന്നും അറിയുന്നില്ല,എല്ലാം മുഖ്യമന്ത്രി നേരിട്ട്: ക്യാബിനറ്റ് യോഗത്തിൽ ശബ്ദമുയർത്തി മന്ത്രിമാർ, വൻ തർക്കം

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും

അടുത്ത ലേഖനം
Show comments