Daily Horoscope
✕

ഹാര്‍ദിക് പാണ്ഡ്യ കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചു, ഹാര്‍ദിക്കും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു, ഉന്നതര്‍ക്ക് ശരീരം കാഴ്ചവയ്ക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു; പൊലീസിന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍

Updated: ശനി, 13 നവം‌ബര്‍ 2021 (10:56 IST)
ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കിടക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  
 
ഹാര്‍ദിക് അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ഭാട്ടിയുടെ ഭാര്യ റഹ്നുമ ഭാട്ടിയയാണ്. തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ള ഉന്നതര്‍ക്ക് കാഴ്ച്ചവെച്ചതായാണ് പരാതി. ഭര്‍ത്താവ് തന്നെ വിവാഹേതര പീഢനത്തിനു ഇരയാക്കി. സുഹൃത്തുക്കള്‍ക്ക് തന്റെ ശരീരം കാഴ്ചവച്ചു. നിര്‍ബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യയും മറ്റ് രണ്ട് സുഹൃത്തുക്കളും അസാധാരണമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും മദ്യത്തിന്റെയും മറ്റ് വസ്തുക്കളുടെയും ലഹരിയിലാണ് അത്തരത്തില്‍ നിര്‍ബന്ധിച്ചതെന്നും പരാതിയില്‍ പറയുന്നതായാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഹാര്‍ദിക് പാണ്ഡ്യയെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, വ്യവസായി പൃഥ്വിരാജ് കോത്താരി എന്നിങ്ങനെ മറ്റ് പ്രമുഖരുടെ പേരും പരാതിയിലുണ്ട്. തന്റെ ബിസിനസ് പങ്കാളികള്‍ക്കും സമൂഹത്തിലെ മറ്റ് ഉന്നത വ്യക്തിത്വങ്ങള്‍ക്കും തന്നെ ഭര്‍ത്താവായ റിയാസ് ഭാട്ടിയ കാഴ്ച്ചവെച്ചന്നാണ് മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ പറയുന്നത്.
 
അതേസമയം, ഈ പീഡനങ്ങള്‍ എവിടെ വെച്ച് നടന്നുവെന്നോ എപ്പോളായിരുന്നുവെന്നോ ഉള്ള വിവരങ്ങള്‍ പരാതിയിലില്ല. പരാതി കിട്ടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ സമര്‍പ്പിച്ച പരാതിയില്‍ നവംബര്‍ ആയിട്ട് പോലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാസ് ഭാട്ടിയയുടെ ഭാര്യ നല്‍കിയ പരാതിയുടെ രേഖകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. 

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

ആ 15 സെക്കൻഡ്സിന് ദൈർഘ്യം കൂടുതലായിരുന്നു, ഡിആർഎസ് എടുക്കാത്തതിൽ ഫിലിപ്സിന് നന്ദി പറഞ്ഞ് കെ എൽ രാഹുൽ

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം:കെ എൽ രാഹുലിന് സെഞ്ചുറി, ഗിൽ 98ന് പുറത്ത്, മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്

വൈഭവും അഭിഷേകും നിറം മങ്ങിയാലെന്താ.. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസിൽ നേപ്പാളിനെതിരെ 306 റൺസിന് വിജയിച്ച് ഇന്ത്യ എ

ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം വേദനിപ്പിച്ചു: പിന്തുണച്ചത് ഗംഭീർ, തുറന്നുപറഞ്ഞ് സർഫറാസ് ഖാൻ

SENA രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

അടുത്ത ലേഖനം
Show comments