Daily Horoscope
✕

ഗില്ലിനെ പൂജ്യനാക്കി മടക്കി, മഗ്രാത്തിന്റെ റെക്കോർഡിനൊപ്പം ആൻഡേഴ്‌സൺ

Updated: വ്യാഴം, 4 മാര്‍ച്ച് 2021 (18:40 IST)
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ പൂജ്യനാക്കി പുറത്താക്കിയതോടെ ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൺ.
 
ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളിലായിരുന്നു ആൻഡേഴ്‌സൺ ഗില്ലിനെ പൂജ്യനാക്കി മടക്കിയത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ പേരെ പൂജ്യത്തിന് ഔട്ടാക്കിയ ബൗളറെന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ലോക റെക്കോര്‍ഡിനൊപ്പം എത്താൻ ആൻഡേഴ്‌സണിനായി. ഇരുവരും 104 തവണയാണ് ബാറ്റ്സ്മാന്മാരെ പൂജ്യനാക്കി മടക്കിയിട്ടുള്ളത്.
 
മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനാല്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ മാത്രമാക്കാന്‍ ആന്‍ഡേഴ്‌സനു കഴിഞ്ഞേക്കും.  ടെസ്റ്റില്‍ കൂടുതല്‍ പേരെ പുജ്യത്തിന് ഔട്ടാക്കിയ എലൈറ്റ് ബൗളര്‍മാരുടെ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ രാജാവായ ഷെയ്ന്‍ വോണും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനായ മുത്തയ്യ മുരളീധരനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇരുവരും 102 പേരെയാണ് പൂജ്യത്തിന് പുറത്താക്കിയിട്ടുള്ളത്.

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

India vs New Zealand, 1st Test: കൂറ്റൻ ലീഡുമായി ഇന്ത്യ, കളി വരുതിയിൽ; പന്തിന് സെഞ്ചുറി

ടെസ്റ്റിൽ പന്തിനെ വെല്ലാൻ ഇന്ത്യയിൽ ആളില്ല, ന്യൂസിലൻഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി, റെക്കോർഡ് നേട്ടം, ഇന്ത്യ ശക്തമായ നിലയിൽ

ആ 15 സെക്കൻഡ്സിന് ദൈർഘ്യം കൂടുതലായിരുന്നു, ഡിആർഎസ് എടുക്കാത്തതിൽ ഫിലിപ്സിന് നന്ദി പറഞ്ഞ് കെ എൽ രാഹുൽ

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം:കെ എൽ രാഹുലിന് സെഞ്ചുറി, ഗിൽ 98ന് പുറത്ത്, മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്

വൈഭവും അഭിഷേകും നിറം മങ്ങിയാലെന്താ.. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസിൽ നേപ്പാളിനെതിരെ 306 റൺസിന് വിജയിച്ച് ഇന്ത്യ എ

അടുത്ത ലേഖനം
Show comments