Daily Horoscope
✕

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിരത്തുകളിലെ വമ്പന്മാര്‍ !

ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യയിലെ അഞ്ച് പ്രമുഖ കാറുകള്‍

Updated: വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:07 IST)
കാറുകളിലെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകളാണ് പരാജയം നേരിട്ടത്. മഹീന്ദ്രാ സ്‌കോര്‍പിയോ, റിനോള്‍ട്ട് ക്വിഡ്, മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഇയോണ്‍, മാരുതി സുസുക്കി ഈക്കോ എന്നീ കാറുകളാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ടെസ്റ്റില്‍ തവിടുപൊടിയായത്.  
 
ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് ഉള്‍പ്പെടെ ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലാണ് കാറിന്റെ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. 64 കിലോമീറ്റര്‍ വേഗത്തില്‍ല്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. എന്നാല്‍ വെറും രണ്ട് സ്റ്റാറുകള്‍ മാത്രമാണ് നാല് കാറുകള്‍ക്ക് ടെസ്റ്റില്‍ ലഭിച്ചത്.
 
അതേസമയം പൂര്‍ണ്ണപരാജയമായിരുന്ന മാരുതി സുസുക്കി സെലേറിയോയ്ക്ക് ഒരു സ്റ്റാര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. എയര്‍ബാഗുകള്‍, എ ബി എസ് എന്നിങ്ങനെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. എന്നാല്‍ മിക്ക എന്‍ട്രി ലെവല്‍ കാറുകള്‍ക്കും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ടെസ്റ്റില്‍ കണ്ടെത്തി.
 

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments