ഏറ്റവും ആസ്വാദ്യമായ വിഭവം?
സത്യം പറഞ്ഞാല്‍ രുചികളെ ‘വിമര്‍ശന ബുദ്ധിയോടെ’യാണ് എന്‍റെ നാവ് സ്വീകരിക്കുന്നത്. കൂടുതല്‍ പറഞ്ഞാല്‍ ചേരുവയുടെ ഏറ്റക്കുറച്ചിലുകള്‍ പരതുകയാണ് രുചി ആസ്വദിക്കുന്നതിനെക്കാളും ചെയ്യാറ്.
എന്നാലും ഏറ്റവും ആസ്വാദ്യത തോന്നുന്ന ഒരു വിഭവം ഉണ്ടാവുമല്ലോ?
അത് സാധാരണ അരിപ്പായസമാണ്. മിക്കപ്പോഴും വീട്ടിലുണ്ടാക്കും, ഉണ്ടാക്കാനും വളരെ എളുപ്പം.
ലക്ഷ്മിയുടെ ഇഷ്ടവിഭവം ഉണ്ടാക്കാം
ഒരു നൊസ്റ്റാള്‍ജിക് സ്വാദിനെ കുറിച്ച് പറയാമോ?
| | ഉറിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ആ വിഭവങ്ങള്‍ നല്‍കിയ രുചിയാണ് എന്നെ സംബന്ധിച്ചിടത്തോളം ‘നൊസ്റ്റാള്‍ജിക് രുചി |
| |
ഞാന്‍ കുട്ടിക്കാലത്ത് കോലിയക്കോട്ടെ (തിരുവനന്തപുരം) തറവാട്ടിലായിരുന്നു. അവിടെ കിച്ചടി, പച്ചടി, മോരു കറി തുടങ്ങിയവ അച്ഛമ്മ ഉണ്ടാക്കി ദിവസങ്ങളോളം വയ്ക്കുമായിരുന്നു. ഉറിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ആ വിഭവങ്ങള്‍ നല്‍കിയ രുചിയാണ് എന്നെ സംബന്ധിച്ചിടത്തോളം ‘നൊസ്റ്റാള്‍ജിക് രുചി’.
സ്വാഭാവികമായി പാചകം ചെയ്ത വിഭവങ്ങള്‍ നല്‍കിയ രുചിയെ പ്രകീര്‍ത്തിക്കുമ്പോള്‍ ലക്ഷ്മി നായര്‍ കൂടുതല്‍ വാചാലയായി. കോലിയക്കോടു തറവാട്ടില്‍ നിന്നു കൊണ്ടുവന്ന ഒരു വലിയ വാര്‍പ്പാണ് തന്‍റെ കേറ്ററിംഗ് സര്‍വീസിലെ ‘പ്രധാന താര’മെന്ന് പറയുമ്പോള്‍ ലക്ഷ്മി കുട്ടിക്കാലത്തെ ആവേശത്തിലേക്ക് മടങ്ങുകയായിരുന്നു.
|