പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > ഇടിച്ചു പിഴിഞ്ഞ പായസം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇടിച്ചു പിഴിഞ്ഞ പായസം
WD
പാചക വിദഗ്ധയായ ലക്ഷ്മി നായരുടെ ഇഷ്ട വിഭവമാണ് ഇടിച്ചു പിഴിഞ്ഞ പായസം. വെബ്‌ദുനിയ വായനക്കാര്‍ക്കായി ലക്ഷ്മി പാചക വിധി വിവരിക്കുന്നു.

ചേര്‍ക്കേണ്ട

പച്ചരി - 1 കപ്പ്
വെള്ളം - 5 കപ്പ്
ശര്‍ക്കര - 1 കപ്പ് (കാല്‍ക്കിലോ ശര്‍ക്കരയില്‍ നിന്ന് ഉരുക്കി നൂല്‍ പരുവത്തില്‍)
പഞ്ചസാര - 3 ടി സ്പൂണ്‍
തേങ്ങാപ്പാല്‍ - 2 കപ്പ്
നെയ്യ് - 1 ടീ സ്പൂണ്‍
ജീരകം പൊടിച്ചത് - അര ടീസ്പൂണ്‍
ചുക്കു പൊടിച്ചത് - 1 ടീ സ്പൂണ്‍
ഏലക്കാ പൊടിച്ചത് - അര ടീ സ്പൂണ്‍


ഉണ്ടാക്കേണ്ട വിധം

വെള്ളം തിളപ്പിച്ച് പച്ചരി വേവിക്കുക. അരി വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും പഞ്ചസാരയും ചേര്‍ത്ത് വീണ്ടും വേവിച്ച് വരട്ടുക. തേങ്ങാപ്പാലും നെയ്യും ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക. ജീരകപ്പൊടിയും ചുക്കു പൊടിയും ഏലക്കാ പൊടിയും ചേര്‍ത്ത് വാങ്ങുക.
കൂടുതല്‍
ലക്ഷ്മിയുടെ രുചി എന്തായിരിക്കും?
കണ്ണീര്‍ നനവിലെ ഓണം  
മുകുന്ദന്‍റെ ‘വെള്ളത്തിലെ’ ഓണം
ചൌവ്വരി പായസം
കാരറ്റ് പായസം
കൈതച്ചക്ക പായസം