ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ലൈംഗിക പ്രശ്‌നങ്ങള്‍ » വീഞ്ഞ് കിടക്കയില്‍ അത്ഭുതം കാട്ടും! (A glass of wine and miracle on bed)
 
PRO
വീഞ്ഞ് കുടിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാല്‍, ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍ വീഞ്ഞിന് ഉയര്‍ന്നൊരു സ്ഥാനം നല്‍കേണ്ടി വരും.

സ്ത്രീകള്‍ക്ക് ലൈംഗിക കേളികളില്‍ സംതൃപ്തിയടയാന്‍ വീഞ്ഞ് സഹായിക്കുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് വീഞ്ഞ് അകത്താക്കുന്ന സ്ത്രീകള്‍ക്ക് വീഞ്ഞ് കുടിക്കാത്ത സ്ത്രീകളെക്കാള്‍ ലൈംഗിക സംതൃപ്തി ലഭിക്കുന്നു എന്ന് ഫ്ലോറന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.

‘ഫീമെയില്‍ സെക്‍ഷ്വല്‍ ഫംഗ്ഷന്‍ ഇന്‍ഡക്സിന്’ (എഫ് എസ് എഫ് ഐ) അനുസൃതമായി 800 സ്ത്രീകളിലാണ് പഠനം നടത്തിയത്. 18-50 വയസ്സുള്ള സ്ത്രീകളുടെ ലൈംഗിക ജീവിതമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. വികാരപരമായ ഉണര്‍വ്വ്, രതിമൂര്‍ച്ഛ, സംതൃപ്തി, വേദന എന്നിവയെ ആധാരമാക്കിയുള്ളതാണ് എഫ് എസ് എഫ് ഐ.

എഫ് എസ് എഫ് ഐ അനുസരിച്ചുള്ള റേറ്റിംഗില്‍ 36 ആയിരുന്നു ഉയര്‍ന്ന സ്കോറായി നിശ്ചയിച്ചത്. ലൈംഗിക സംതൃപ്തിയുടെ കാര്യത്തില്‍, ദിവസേന രണ്ട് ഗ്ലാസ് വീഞ്ഞ് അകത്താക്കുന്ന സ്ത്രീകള്‍ക്ക് ശരാശരി 27.3 പോയന്റ് ലഭിച്ചു. ഒരു ഗ്ലാസ് വീഞ്ഞ് അകത്താക്കിയ വനിതകളുടെ ശരാശരി 25.9 ആയിരുന്നു. വീഞ്ഞ് കുടിക്കാത്തവരുടെ എഫ് എസ് എഫ് ഐ റേറ്റിംഗ് ശരാശരി 24.4 ആയിരുന്നു.

വീഞ്ഞും ലൈംഗിക സംതൃപ്തിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇത് പുതിയ അറിവല്ല എന്നാണ് പഠനം നയിച്ചവരില്‍ ഒരാളായ നിക്കോള മൊന്‍ഡെയിനി പറയുന്നത്. വൈനിന് ലൈംഗിക കേളികളിലുള്ള പ്രാധാന്യം പുരാതന ഗ്രീസില്‍ പോലും അംഗീകരിച്ചിരുന്നു എന്ന് മൊന്‍ഡെയിനി ചൂണ്ടിക്കാണിക്കുന്നു.

പഠനം ഉടന്‍ തന്നെ ‘ജേര്‍ണല്‍ ഓഫ് സെക്‍ഷ്വല്‍ മെഡിസിനി’ല്‍ പ്രസിദ്ധീകരിക്കും.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍