നിങ്ങള്‍ കിടപ്പറയില്‍ സംതൃപ്തരാണോ? എങ്കില്‍ ഒരു കാര്യം നിസംശയം പറയാം, നിങ്ങള്‍ ജോലിയിലും മുമ്പര്‍ തന്നെ! ഇത് രസകരമായൊരു പഠനം പറയുന്ന കാര്യമാണ്. എന്നുകരുതി എല്ലാവരെ കുറിച്ചുമാണ് ഇതെന്ന് കരുതരുത്-സ്ത്രീകള്‍ക്കുമാത്രമുള്ള ഒരു പ്രത്യേകതയാണിത്.മനോരോഗ വിദഗ്ധയായ ലിസ ടര്‍ണര്‍ പറയുന്നത് രതിമൂര്‍ച്ഛയും സ്ത്രീകളുടെ കഴിവും തമ്മില്‍ നല്ല ബന്ധമുണ്ടെന്നാണ്. അതായത്, നല്ലൊരു രതിമൂര്‍ച്ഛ ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് ചിന്തയില്‍ തെളിച്ചമുണ്ടാവുമത്രേ! സാധാരണഗതിയില്‍ പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ഛയോടു കൂടി ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉന്‍മേഷം കൂടുകയാണ് ചെയ്യുകയെന്നും ലിസ പറയുന്നു.ഇത്തരത്തില്‍ കിടപ്പറയില്‍ വീരഗാഥ രചിക്കുന്ന സ്ത്രീകള്‍ ഓഫീസില്‍ ചുറുചുറുക്കോടെയായിരിക്കും ജോലിയെ സമീപിക്കുക. തന്നെ സമീപിച്ചിട്ടുള്ള കൂടുതല്‍ വിജയം ആഗ്രഹിച്ച ബിസിനസുകാരികള്‍ക്കെല്ലാം മുന്നില്‍ വില്ലനായി നിന്നിട്ടുള്ളതും രതിമൂര്‍ച്ഛ തന്നെയാണെന്നും ലിസ പറയുന്നു. ഇത്തരത്തിലുള്ള വനിതകള്‍ക്ക് കാണുന്നതിനും അപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിവു നല്‍കുന്ന “എക്സ് ഫാക്ടര്‍” ഉണ്ടെന്നും ഇവര്‍ സമര്‍ത്ഥിക്കുന്നു. |