പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ലൈംഗികത കുഴപ്പത്തില്‍ ചാടിക്കുമോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗികത കുഴപ്പത്തില്‍ ചാടിക്കുമോ?
PROPRO
മനുഷ്യരാശിയുടെ നിലനില്പിന് ലൈംഗികത അനിവാര്യമാണ്. പുതുതലമുറയ്ക്ക് ജന്മം നല്‍കുന്നതിനും അങ്ങനെ സന്തതിപരമ്പരകളിലൂടെ കുലം നിലനിര്‍ത്താനും സ്ത്രീ-;പുരുഷ ലൈംഗിക ബന്ധം കൂടിയേ തീരൂ.

എന്നാല്‍, ചില വ്യക്തികള്‍ ആത്മീയ ജീവിതം നയിക്കുന്നതിന്‍റെ ഭാഗമായി ലൈംഗികത ഉപേക്ഷിക്കുന്നു. പൂച്ച സന്യാസിമാരുടെ കാര്യമല്ല പറയുന്നത്. ആത്മീയതയില്‍ നിന്ന് ലഭിക്കുന്ന ആനന്ദം ലൈംഗികത നല്‍കുന്ന നൈമിഷിക സുഖത്തില്‍ നിന്നും ഏറെ ഉയരത്തിലാണെന്നാണ് അതിന്‍റെ ലഹരി അറിഞ്ഞിട്ടുള്ളവര്‍ പറയുന്നത്.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അഭിപ്രായവും ലൈംഗികത നൈമിഷിക സംതൃപ്തി മാത്രമേ നല്‍കുന്നുള്ളൂവെന്നാണ്. ഈ നൈമിഷിക സുഖം പിന്നീട് കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ബ്രഹ്മചര്യം ശീലിക്കുന്നത് വഴി മികച്ച ജീവിതം ലഭിക്കുമെന്നും കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ലൈംഗികത ജീവിതത്തില്‍ വര്‍ദ്ധിച്ച തോതിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക്കുമെന്ന് ദലൈലാമ അഭിപ്രായപ്പെടുന്നു. മനുഷ്യന്‍ എന്ന നിലയ്ക്ക് ലൈംഗിക ചോദന സ്വാഭാവികമായി തന്നെ ഉണ്ടാകുന്നതാണ്. എന്നാല്‍, മനുഷ്യസഹജമായ ബുദ്ധി ഉപയോഗിച്ച് ഇതിനെ തരണം ചെയ്യാവുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍ പലപ്പോഴും പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നത് കാണാനാകുമെന്ന് ദലൈലാമ പറയുന്നു. ചില വേളകളില്‍ ആത്മഹത്യ, കൊല എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇതിനൊക്കെ പരിഹാരം ബ്രഹ്മചര്യമാണെന്ന് ദലൈലാമ അഭിപ്രായപ്പെടുന്നു. ബ്രഹ്മചര്യം പാലിക്കുന്നത് കൊണ്ട് ‘ചിലത് ’ നഷ്ടമാകുമെങ്കിലും ജീവിതകാലയളവ് മൊത്തമായി എടുത്താല്‍ ഗുണം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.

മനസിന് സമാധാനം ലഭിക്കണമെങ്കില്‍ കുട്ടികളോടോ പങ്കാളിയോടോ കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ പാടില്ലെന്നും ദലൈലാമ അഭിപ്രായപ്പെടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലാവോസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ലൈംഗതയെയും ബ്രഹ്മചര്യത്തെയും കുറിച്ച് ദലൈലാമ വാചാലനായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിവാഹം ബോറാണോ?
പൂര്‍വ്വലീലകളില്‍ കാര്യമില്ല !
തടിച്ചികള്‍ ‘ജഗജില്ലികള്‍’
ഗുദസുരതക്കാര്‍ ഏറുന്നു
അമിതവണ്ണം പ്രശ്നമാകും
ദിവസം 200 രതിമൂര്‍ച്ഛ!