കട്‌ലറ്റ് ഏതുതരമായാലും ഭക്ഷണ പ്രിയര്‍ക്ക് എന്നും ഒരു ഹരമാണ്. കട്‌ലറ്റ് സോസില്‍ മുക്കി തിന്നാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. മത്സ്യമുപയോഗിച്ച് കട്‌ലറ്റ് ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇതിനായി വലിയ മീനുകള്‍ ഉപയോഗിക്കണമെന്നു മാത്രം.
ചേര്‍ക്കേണ്ടവ
മീന്‍ (വലുത്)-250 ഗ്രാം
ബ്രഡ് പൊടി-250 ഗ്രാം
ബ്രഡ്- 2 സ്ലൈസ്
സാവാള-2 എണ്ണം
പച്ചമുളക്-2 എണ്ണം
മുട്ട-1 എണ്ണം
ഉപ്പ്-പാകത്തിന്
ഇഞ്ചി-ചെറിയ കഷണം
ഉണ്ടാക്കേണ്ടവിധം
പച്ചമുളക്, ഉള്ളി, ഇഞ്ചി എന്നിവ കൊത്തിയരിഞ്ഞ് എണ്ണയില്‍ നല്ലവണ്ണം വഴറ്റി എടുക്കണം. മീന്‍ ഉപ്പുവെള്ളത്തില്‍ വേവിച്ച് എടുക്കുക. പിന്നീട് മീനിന്‍റെ തൊലിയും മുള്ളും കളഞ്ഞ് വളരെ ചെറുതായി നുറുക്കിയെടുക്കണം. ഇത് വഴറ്റിയെടുത്ത ചേരുവകളുമായി യോജിപ്പിക്കുക. ഇതിലേക്ക് ബ്രഡ് സ്ലൈസുകള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് നന്നായി യോജിപ്പിക്കണം. ഇനി ഈ മിശ്രിതം കട്‌ലറ്റിന്‍റെ ആകൃതിയില്‍ ഉരുട്ടി എടുക്കണം. ഇനി ഓരോന്നായി അടിച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കാം.
|