മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » സസ്യാഹാരം » ചീനി ബിരിയാണി (How to make it tasteful)
Feedback Print Bookmark and Share
 
ബിരിയാണി വ്യത്യസ്തമായ രുചികളില്‍ പരീക്ഷിക്കൂ. ഇത്തവണ ആസ്വദിക്കാം ചീന ബിരിയാണി.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

അധികം വിളയാത്ത മരച്ചീനി 1/2 കിലോ
കാരറ്റ് 50 ഗ്രാം
ബീന്‍സ് 50 ഗ്രാം
ഇഞ്ചി ചതച്ചത് 1 കഷ്ണം
പച്ചമുളക് 50 ഗ്രാം
സവാള അരിഞ്ഞത് 1 1/2 കപ്പ്
പച്ചമുളക് 50 ഗ്രാം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിന്
തേങ്ങ 1 മുറി
തൈര് 1/2 കപ്പ്
ഉള്ളി 1 1/2 കപ്പ്
മസാല 1 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
ബിരിയാണി അരി 2 കിലോ
ചെറുനാരങ്ങ 1 എണ്ണം

പാകം ചെയ്യേണ്ട വിധം:

മരച്ചീനി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചെറുതായി ചതച്ച് മയപ്പെടുത്തിയെടുക്കുക. മരച്ചീനിയും കാരറ്റും ബീന്‍സും അല്‍പ്പം വെള്ളത്തില്‍ പകുതി വേവിച്ചെടുക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തണം. അതിനു മുകളില്‍ മരച്ചീനിക്കൂട്ട് ചതച്ചത് നിരത്തി കുറച്ചു വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കണം. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം വാര്‍ന്നു കഴിഞ്ഞ ശേഷം തേങ്ങാപ്പാല്‍, മസാലപ്പൊടി,പെരുംജീരകം പൊടിച്ചത്, നാരങ്ങാനീര് എന്നിവചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം. ആദ്യം ചോറ്, അതിനു മീതെ മരച്ചീനി മസാല, വീണ്ടും ചോറ് എന്ന വിധത്തില്‍ വിളമ്പി ചൂടോടെ കഴിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍