ഗ്രേപ്പ് പിക്കിള്‍

ചൊവ്വ, 22 സെപ്റ്റംബര്‍ 2009( 14:04 IST )
അച്ചാര്‍ ഇഷ്‌ടമല്ലേ. അത് മുന്തിരിങ്ങാ അച്ചാറായാലോ. തികച്ചും വ്യത്യസ്തമായ രുചിയില്‍ ഈ മുന്തിരിങ്ങാ അച്ചാര്‍ ഒന്നു പരീക്ഷിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുന്തിരിങ്ങ - 250 ഗ്രാം
പച്ചമുളക് - 6 എണ്ണം
ചെറുനാരങ്ങ മുറിച്ചത് - 3 എണ്ണം
കായപ്പൊടി - 1/4 ടീസ്പൂണ്‍
കടുക് - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 3/4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
മുന്തിരിങ്ങാ, പച്ചമുളക്, ചെറുനാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കുക. കടുകിന്‍റെ പരിപ്പെടുത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് അടുപ്പത്ത് വച്ച് നല്ലവണ്ണം യോജിപ്പിക്കണം. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.