1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ഡോസെ ഡി ഗ്രാവോ

How to make Tasteful Dose Di Gravo | ഡോസെ ഡി ഗ്രാവോ

പാചകം
പേരു കേട്ടു പേടിക്കുകയൊന്നും വേണ്ടാ. നിസാരമായി വീട്ടിലുണ്ടാക്കാവുന്നതേയുള്ളു. ഇതാ ഡോസെ ഡി ഗ്രാവോ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

തേങ്ങാ - രണ്ട്‌ മുറി
പരിപ്പ്‌ - അരകിലോ
പഞ്ചസാര - അരകിലോ
നെയ്യ്‌ - നാല്‌ ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാ - പൊടിച്ചത്‌ എട്ട്‌

പാകം ചെയ്യേണ്ട വിധം

ചിരകിയ തേങ്ങ നല്ലതുപോലെ അരച്ചെടുക്കുക. കഴുകിയ പരിപ്പ്‌ അരച്ചെടുക്കുക. അല്‍പം വെള്ളം പഞ്ചസാരയില്‍ ഒഴിച്ച്‌ സിറപ്പാക്കുക. സിറപ്പ്‌ കുറച്ച്‌ നേരം തിളപ്പിച്ച്‌ തേങ്ങയും പരിപ്പും ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇതില്‍ ഏലയ്ക്കാ പൊടിച്ചതും നെയ്യും ചേര്‍ക്കുക. പാത്രത്തിന്‍റെ വശങ്ങളില്‍ നിന്ന്‌ വിട്ടു വരുന്നതു വരെ വേവിക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യു പുരട്ടി മിശ്രിതം ഒഴിക്കുക. ഡയമണ്ട്‌ ആകൃതിയില്‍ മുറിച്ച്‌ വിളമ്പാം.
About Writer
WEBDUNIA