Daily Horoscope
✕

വായനയുടെ വഴിയിലെ വിളക്കുമരം - പി എന്‍ പണിക്കര്‍

Updated: ബുധന്‍, 19 ജൂണ്‍ 2019 (14:48 IST)
സാക്ഷരത, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയിലൂടെ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലെ വികസനത്തിനു നേതൃത്വം നല്‍കിയിട്ടുള്ള പിഎന്‍ പണിക്കരുടെ ഓര്‍മ്മയിലാണ് ഇന്ന് കേരളം. മലയാളത്തിന് ചെയ്ത സംഭാവനകളെ മാനിച്ച്‌ എല്ലാവര്‍ഷവും പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍ കൂടിയായ പി എന്‍ പണിക്കര്‍ മലയാളികള്‍ക്ക്‌ വായനയുടെ വഴികാട്ടിയാണ്‌. 
 
അദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ്‌ പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും ഒരാഴ്ച വായനാ വാരമായി ആചരിക്കുന്നു.
 
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ്‌ പില്‍ക്കാലത്ത്‌ സനാതന ധര്‍മ വായനശാലയായി പ്രസിദ്ധമായത്‌. 
 
സനാതന ധര്‍മവായനശാലയുടെയും പി കെ മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ്‌ 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്‌. 
 
സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ സര്‍ക്കാരില്‍ നിന്നും അനുമതി നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. "വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന മുദ്രാവാക്യവുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി.
 
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്ന്‌ വിരമിച്ചു. അനൗപചാരിക വിദ്യാഭ്യാസവികസനത്തിനും പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ്‌ റിഡേഴ്‌സ്‌ സെന്ററിന്റെ ഓണററി എക്സിക്യൂട്ടീവ്‌ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 
 
കാന്‍ഫെഡ്‌ ന്യൂസ്‌, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. 1995 ജൂണ്‍ 19ന്‌ പി എന്‍ പണിക്കര്‍ അന്തരിച്ചു.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

എല്ലാം കാണുക

മദ്യപിക്കുന്നതിനൊപ്പം ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന പതിവുണ്ടോ? ഇരട്ടി ദോഷം

ഒരു ആന്റിബയോട്ടിക് കോഴ്‌സ് 30 മുതല്‍ 50ശതമാനം വരെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്

ശൈത്യകാലത്ത് പുരുഷന്മാര്‍ രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്, വൃക്ക തകരാറിന്റെ സൂചനയാണോ

കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!

രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? ഉറക്കത്തെ ബാധിക്കും

അടുത്ത ലേഖനം
Show comments