Daily Horoscope
✕

വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

Updated: വ്യാഴം, 3 നവം‌ബര്‍ 2022 (14:38 IST)
തിരുവനന്തപുരം : വ്യാജ രേഖ ഉണ്ടാക്കി സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പേരിൽ പണം തട്ടിയ സംഭവത്തിൽ മത്സ്യ ഫെഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ജനറൽ മാനേജർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മത്സ്യഫെഡ് ജനറൽ മാനേജർ എം.എസ്.ഇർഷാദ് (51) ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

ഇർഷാദിനൊപ്പം കേരളം സർവകലാശാലാ പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയർ ഓഫീസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.ബിനോദ് (54), സെക്രട്ടറിയേറ്റ് നോർക്ക വകുപ്പ് ക്ലറിക്കൽ അസിസ്റ്റന്റ് കെ.എം.അനിൽകുമാർ (46) എന്നിവരും കേസിലെ പ്രതികളാണ്.

കേരളം ഗവ.സ്റ്റാഫ് സഹകരണ സംഘത്തിൽ വ്യാജരേഖകൾ ഹാജരാക്കി ആരംഭിച്ച അക്കൗണ്ടിലേക്ക് സംഘടനയുടെ കാര്യത്തിനെന്ന പേരിൽ മത്സ്യഫെഡ് എം.ഡി യുടെ വ്യാജ ഒപ്പിട്ട ഉത്തരവിലൂടെ പണം തട്ടിയെടുത്തു എന്നാണു കേസ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

കോൺഗ്രസ് ചോദിച്ചത് 181 സീറ്റ്, ആദ്യഘട്ടത്തിൽ 24 സീറ്റ് തരാമെന്ന് എസ്പി, ഉത്തർപ്രദേശിൽ കാര്യങ്ങൾ സങ്കീർണം

Kerala Gold Rate :സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി

ഞങ്ങളൊന്നും അറിയുന്നില്ല,എല്ലാം മുഖ്യമന്ത്രി നേരിട്ട്: ക്യാബിനറ്റ് യോഗത്തിൽ ശബ്ദമുയർത്തി മന്ത്രിമാർ, വൻ തർക്കം

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും

കേരളത്തിന് ആശ്വാസം; ക്വാറി ഉൽപ്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം നിരോധിച്ച തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments