Daily Horoscope
✕

എല്‍നിനോ: രാജ്യത്താകെ കാലവര്‍ഷ മഴ കുറയും, കേരളത്തെയും ബാധിക്കും

Written By WEBDUNIA
Updated: ചൊവ്വ, 14 ഏപ്രില്‍ 2026 (09:06 IST)
എല്‍നിനോ പ്രതിഭാസം മൂലം രാജ്യത്താകെ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെയും ബാധിക്കും. തെക്കുപടിഞ്ഞാറന്‍ കാലാവര്‍ഷ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശരാശരി ലഭിക്കേണ്ട മഴയുടെ 92% മഴ മാത്രമേ ലഭിക്കുകയുള്ളൂ. ജൂണ്‍ ജൂലൈ മാസത്തില്‍ തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടും. ഇടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. 
 
കൂടാതെ വേനല്‍ മഴയിലും കുറവുണ്ട്. അതേസമയം കാലവര്‍ഷം എന്നു മുതല്‍ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. കേരളത്തിലെ മഴ സാധാരണ തോതില്‍ ആയിരിക്കുമെന്നാണ് സ്വകാര്യ കമ്പനി പ്രവചിച്ചിട്ടുള്ളത്. അതേസമയം കൊടും ചൂടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പുകളുടെ രൂപത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 54 പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ അറിയിച്ചു. 
 
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രിയില്‍ നിന്ന് 55 ഡിഗ്രിയിലേക്ക് ഉയരുമെന്നും ചൂട് കാരണം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ പൂര്‍ണ്ണമായും ഇന്ധന ടാങ്കുകള്‍ നിറയ്ക്കരുതെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാട്ട്സ്ആപ്പ് കാമ്പെയ്ന്‍ പ്രചരിക്കുന്നുണ്ട്.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

സതീശൻ ഇഫക്ട്; റോക്കറ്റ് വേഗത്തിൽ കറന്റ് ബിൽ കൂടും, പീക്ക് സമയത്തിലും മാറ്റം

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ റിഫൈനറികളുടെ ഇന്ധന കയറ്റുമതിയില്‍ 43% വര്‍ധന

വീണ്ടും ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ജനറല്‍ റാസ

പെട്ടികള്‍ തുറന്നില്ല, ഉപകരണങ്ങള്‍ പാഴായി: 23.82 കോടി രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്

ഇന്ന് കിടിലൻ മഴദിനം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments