Daily Horoscope
✕

ചീര നല്ലതാണോ? ഇവർ ഒഴിവാക്കണം

അതേസമയം ചീര അമിതമായി കഴിക്കരുത്

Written By WEBDUNIA
Updated: ചൊവ്വ, 2 ജൂണ്‍ 2026 (20:19 IST)
ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഇലക്കറികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിക്കണം. ചീരയാണ് ഇലക്കറികളിൽ കേമൻ. കലോറി കുറഞ്ഞതും ധാതുക്കൾ ധാരാളം അടങ്ങിയതുമായ ചീര ആരോഗ്യത്തിനു നല്ലതാണ്. കാൽസ്യം, മഗ്നീഷ്യം, അയേൺ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്. തടി കുറയാനും രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ചീര സഹായിക്കും. ചീരയിൽ ഗ്ലൈസമിക് ഇൻഡക്‌സ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. 
 
അതേസമയം ചീര അമിതമായി കഴിക്കരുത്. ഒരു ചെറിയ ബൗളിൽ ഭക്ഷണത്തോടൊപ്പം ചീര കഴിക്കാവുന്നതാണ്. അതിൽ കൂടുതൽ ചീര ശരീരത്തിനു ആവശ്യമില്ല. ചീരയിൽ ഓക്‌സലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഓക്‌സലിക് ആസിഡിന്റെ അളവ് ശരീരത്തിൽ കൂടുമ്പോൾ ധാതുക്കൾ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. ഇത് ശരീരത്തിൽ ധാതുക്കളുടെ അപര്യാപ്തതയ്ക്കു കാരണമാകും. ചീര ചിലരുടെ ശരീരത്തിൽ അലർജിക്ക് കാരണമാകും. അമിതമായി ചീര കഴിച്ചാൽ ചിലരുടെ വയറിനു അസ്വസ്ഥത തോന്നും. 
 
വൃക്കയിൽ കല്ലുള്ളവർ ചീര പരമാവധി ഒഴിവാക്കണം. ഓക്‌സലിക് ആസിഡിന്റെ അളവ് ശരീരത്തിൽ വർധിക്കുമ്പോൾ അവ മൂത്രത്തിലൂടെ പുറത്ത് കളയാൻ പ്രയാസമാണ്. വൃക്കയിൽ കാത്സ്യം ഓക്‌സലേറ്റ് കല്ലുകൾ രൂപപ്പെടും. ഇത് വൃക്കയിൽ കല്ലുള്ളവർക്ക് രോഗം മൂർച്ഛിക്കാൻ കാരണമാകും. സന്ധി വേദന, ആമവാതം എന്നിവ ഉള്ളവരും ചീര പരമാവധി ഒഴിവാക്കുക.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സവാള വയറ്റേണ്ടത് ഇങ്ങനെ

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments