Daily Horoscope
✕

ടെസ്റ്റ് ക്രിക്കറ്റിന് കൊള്ളില്ലെന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു; റണ്‍വേട്ടയില്‍ 2021 ലെ കേമന്‍ രോഹിത് ശര്‍മ

Updated: വ്യാഴം, 30 ഡിസം‌ബര്‍ 2021 (11:37 IST)
2021 രോഹിത് ശര്‍മയെ സംബന്ധിച്ചിടുത്തോളം നിരവധി സ്വപ്‌ന സാഫല്യങ്ങളുടെ കാലഘട്ടമാണ്. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളിലെ നായകസ്ഥാനം രോഹിത് ശര്‍മയ്ക്ക് ലഭിച്ചത് ഈ വര്‍ഷമാണ്. ഒരു സമയത്ത് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിത്തിന് കഴിവില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. അവിടെ നിന്നാണ് ടീമിന്റെ തലപ്പത്തേക്കുള്ള ഹിറ്റമാന്റെ പ്രയാണം. 
 
ക്യാപ്റ്റന്‍സി ലഭിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ കളിക്കാരനല്ല രോഹിത് എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചാണ് താരത്തിന്റെ കുതിപ്പ്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. 21 ഇന്നിങ്‌സുകളില്‍ നിന്നായി 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത് 2021 ല്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപനായക സ്ഥാനവും 2021 ല്‍ രോഹിത്തിന് ലഭിച്ചു. 
 

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

'ഞാൻ ആരേം കണ്ടിട്ടില്ല'; ആരോഗ്യമന്ത്രിയുടെ അടുത്ത നുണയും പൊളിഞ്ഞു

ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും; ഒക്ടോബർ 31 ന് വിദ്യാർഥികൾ തെരുവിലിറങ്ങും

സൗദി അറേബ്യയിലെ കിംഗ് ഫഹദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്

ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം: പ്രധാനമന്ത്രി മോദി

'ഇഡിയെ നടത്താൻ പിണറായി'; വീണ്ടും കോടതയിലേക്ക്

അടുത്ത ലേഖനം
Show comments