Daily Horoscope
✕

2020 ദൈവത്തിന്റെ കയ്യൊപ്പ് മറഞ്ഞ വർഷം

Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (20:48 IST)
ലോകത്തെ മൊത്തം തന്നെ ബാധിച്ച മഹാമാരിയോടെയാണ് 2020 ഇക്കുറി തുടക്കം കുറിച്ചത്. 2019 അവസാനം തന്നെ ചൈനയിൽ രൂപംകൊണ്ട കൊണ്ട വൈറസ് ഒരു ആഗോളമഹാമാരിയായി രൂപംകൊണ്ടത് 2020ൽ ആണ്. ഒരു മോശം വർഷത്തിന്റെ തുടക്കം.
 
അത്തരമൊരു മോശം വർഷത്തിന്റെ അവസാനത്തോടടുത്താണ് ഫുടബോൾ മൈതാനങ്ങൾ ത്രസിപ്പിച്ച ആരാധകരുടെ ,മനസ്സിൽ ദൈവമായി മാറിയ ഫുടബോൾ ലോകത്തെ ദൈവം എന്ന് തന്നെ വിളിപ്പേരുള്ള മറഡോണ യാത്രയാകുന്നത്.
 
ഒരുപക്ഷെ ലോകമെമ്പാടും അർജന്റീന എന്ന ടീമിന് ആരാധകരെ നേടിക്കൊടുത്തത് മറഡോണയായിരിക്കും. 1986ൽ അർജന്റീനയ്ക്കായി കിരീടം നേടിക്കൊടുത്ത ഫുടബോളിന്റെ മഹാമാന്ത്രികൻ 1990ൽ അർജന്റീനയെ ഫൈനൽ വരെ എത്തിക്കുകയും ചെയ്‌തു.അതേസമയം ക്ലബ് ഫുടബോളിൽ ഇറ്റലിയിലെ ചെറുടീമുകളിൽ ഒന്നായ നാപൊളി ക്ക് വേണ്ടിയാണ് മറഡോണ ബൂട്ട് കെട്ടിയത്.
 
1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. 
 
അതേസമയം കളിക്കളത്തിന് പുറത്ത് ലഹരിമരുന്ന് ഉപയോഗത്തിലൂടെ കുപ്രസിദ്ധനാകുകയും ചെയ്തു ഫുടബോളിന്റെ ദൈവം.ഒരു ഭാഗത്ത് ഫുടബോളിലൂടെ ലോകമെങ്ങുമുള്ള ജനങ്ങളുടെ സിരകളിൽ ലഹരി നിറപ്പിച്ച മറഡോണ സ്വയം ലഹരിമരുന്നുകൾക്ക് അടിമയാകുകയും ചെയ്തു. ഒടുവിൽ  മറ്റാർക്കും നികത്താനാകാത്ത വിടവ് ബാക്കിവെച്ചുകൊണ്ടാണ് ശപിക്കപ്പെട്ട 2020ലെ ഒരു നവംബർ മാസത്തിലെ 25ആം തിയതി ആ മഹാപ്രതിഭ ലോകത്തിൽ നിന്നും വിടവാങ്ങിയത്.

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

നാനാ പടേകർ അന്തരിച്ചു

എല്‍ നിനോ ഇന്ത്യയുടെ കാലവര്‍ഷത്തെ തകര്‍ത്തു; ശൈത്യകാലത്തെയും തകര്‍ക്കുമോ?

വാതിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധന; കേരള പോലീസ് 2,021 ബസുകള്‍ക്കെതിരെ കേസെടുത്തു

ആരോഗ്യവകുപ്പില്‍ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആര്‍ നായരെ പിരിച്ചുവിടാന്‍ കെ മുരളീധരന്‍ ഉത്തരവിട്ടു

അടുത്ത ലേഖനം
Show comments