Daily Horoscope
✕

മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല, തുറന്നടിച്ച് സൂപ്പർ സംവിധായകൻ !

Updated: വ്യാഴം, 24 ഡിസം‌ബര്‍ 2020 (10:44 IST)
മലയാള സിനിമയിലെ അതികായനായ സംവിധായകനാണ് ഹരിഹരന്‍. വളരെ സങ്കീര്‍ണമായ സബ്‌ജക്ടുകള്‍ സിനിമയാക്കാന്‍ പ്രത്യേക വൈദഗ്‌ധ്യമുള്ള സംവിധായകന്‍. എം ടി - ഹരിഹരന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കാമ്പുള്ള ഒട്ടേറെ ചിത്രങ്ങളാണ്.
 
സെറ്റില്‍ വളരെ സ്ട്രിക്‍ട് ആയ, പെട്ടെന്ന് ചൂടാവുന്ന സംവിധായകനാണ് ഹരിഹരന്‍ എന്നാണ് പരക്കെയുള്ള അഭിപ്രായം. പരുക്കനും ചൂടനുമാണ് നടന്‍ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്. ഈ രണ്ടുപേരും ചേര്‍ന്നാണ് ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ ലൊക്കേഷനില്‍ എങ്ങനെയായിരിക്കും? പരസ്‌പരം ഈഗോ വച്ചുപുലര്‍ത്താറുണ്ടോ?
 
കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണെന്ന് ഹരിഹരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 
“പ്രേംനസീറിന് ശേഷം ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിയും എന്നേപ്പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ്. ഭയങ്കര ചൂടന്‍‌മാരാണ്. പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ. ഞാന്‍ എപ്പോഴും പറയാറുണ്ട്, മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്‍ടര്‍” - ഹരിഹരന്‍ പറയുന്നു.
 
ഉടന്‍ തന്നെ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരന്‍ എന്നാണ് സൂചനകള്‍. ഇത് കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള സിനിമയാണെന്നും കേള്‍ക്കുന്നു.

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

Exclusive: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം

അമേരിക്ക ഭാവിയിൽ ശത്രുവായേക്കാം, ഇന്ത്യ അങ്ങനെയല്ല: ചേർത്തുപിടിച്ച് നെതന്യാഹു, ഉദ്ദേശമെന്ത്?

മരിച്ചെന്ന് സാക്ഷ്യപ്പെടുത്തി 37 പേർ, മരിച്ചവരാണെന്ന് പരസ്പരം അഭിപ്രായപ്പെട്ട് 334 ജോഡി, കർണാടകയിലെ വോട്ടർപട്ടികയിൽ ആകെ തിരിമറി!

പൂജാ അവധി: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും

ട്രെയ്നിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ ഇനി പിഴ 1000, ആവർത്തിച്ചാൽ 6 മാസത്തെ തടവ്

അടുത്ത ലേഖനം
Show comments