വീടിന്‍റെ കിഴക്കു ഭാഗത്ത് ഇലഞ്ഞി പൂത്തുലയട്ടെ, പടിഞ്ഞാറ്‌ അരയാലില്‍ കാറ്റുവീശട്ടെ!

ബുധന്‍, 30 മെയ് 2018 (14:25 IST)

Widgets Magazine
ജ്യോതിഷം, വാസ്തു, മരങ്ങള്‍, വൃക്ഷങ്ങള്‍, Jyothisham, Astrology, Vastu

വീടിനു ചുറ്റും മരങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാന്‍ വൃക്ഷങ്ങള്‍ക്കാവും. ഇവ ഐശ്വര്യം വര്‍ഷിക്കുന്ന വൃക്ഷങ്ങളും ചെടികളുമാണെങ്കിലോ? അങ്ങനെയും ഒരു സംഗതിയുണ്ട്. വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം നല്‍കും. അതേസമയം അസ്ഥാനത്തു നില്‍കുന്ന മരങ്ങള്‍ വീടിനു ദോഷം ചെയ്യുകയും ചെയ്യും. 
 
വീടിന് ഏതു വശത്ത് ഏതെല്ലാം മരങ്ങള്‍ നില്‍ക്കുന്നു എന്നത് പ്രധാനമാണ്. വീടിന്റെ കിഴക്കു ഭാഗത്ത് ഇലഞ്ഞിയും പേരാലും ഉത്തമമാണ്. തെക്കു ഭാഗത്താകട്ടെ അത്തിമരവും പുളിയും. പടിഞ്ഞാറ് ദിശയില്‍ അരയാല്‍ ഐശ്വര്യമാണ്. വടക്കാകട്ടെ നാകമരവും ഇത്തിയുമാണ് നല്ലത്. 
 
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വീടിന്‍റെ തൊട്ടടുത്ത് വീടിനേക്കാള്‍ ഉയരത്തിലുള്ള മരങ്ങള്‍ ദോഷകരമാണ്. ഇവ മുറിച്ചുമാറ്റുന്നതാണ് ഉത്തമം. ഉയരമുള്ള മരം വീടിനരികെ നിന്നും അതിന്‍റെ ഇരട്ടി ദൂരത്താണ് നില്‍കുന്നതെങ്കില്‍ ദോഷകരമല്ല.
 
പാലുള്ള ഉതളം, കടലാവണക്ക് എന്നിവ കൊണ്ട് വീടിന് വേലി തീര്‍ക്കുന്നതും ദോഷകരമാണ്. ഇത് കുടുംബത്തിന്റെ ധനസ്ഥിതിയെ മോശമായി ബാധിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജ്യോതിഷം വാസ്തു മരങ്ങള്‍ വൃക്ഷങ്ങള്‍ Jyothisham Astrology Vastu

Widgets Magazine

ജ്യോതിഷം

news

വ്യാഴാഴ്ച ദിവസം സൂക്ഷിക്കുക, 1.30 മുതൽ 2.30 വരെയുള്ള സമയം ‘ഇക്കാര്യങ്ങൾ’ ചെയ്യാൻ പാടില്ല!

ജ്യോതിഷം എന്ന വാക്ക് ഈ കാലഘട്ടത്തിലും ഏവർക്കും സുപരിചിതമാണ്. ജ്യോതിഷ വിധി പ്രകാരം നല്ല ...

news

ആശിച്ച് പണികഴിപ്പിച്ച വീടിന് ദൃഷ്‌ടിദോഷം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ കോലങ്ങളും മറ്റും വീടിന് മുന്നിൽ വയ്‌ക്കുന്ന ശൈലി ...

news

പർവ്വതങ്ങളും ഭൂമിയും നിങ്ങളുടെ സ്വപ്നത്തിൽ വരുന്നുണ്ടോ ? പിന്നിലെ രഹസ്യം ഇതാണ്

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. സ്വപനം എന്ന അവസ്ഥ എന്താണ് എന്ന് കണ്ടു ...

news

ശിവകുടുംബ ചിത്രം വീട്ടിൽ വച്ചോളൂ; ഐശ്വര്യത്തിന് മറ്റൊന്നും വേണ്ട

വീടുകളിൽ ഐശ്വര്യം നിറക്കുന്നതിന് പല ചിത്രങ്ങളും വിഗ്രഹങ്ങളും വെക്കാറുണ്ട്. ഇത്തരത്തിൽ ...

Widgets Magazine