1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Sithara Krishnakumar

അച്ഛനൊപ്പം നില്‍ക്കുന്ന കുട്ടി താരത്തെ മനസിലായോ ? മലയാളത്തിന്റെ പ്രിയ ഗായിക !

സിത്താര കൃഷ്ണകുമാര്‍
അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഗായിക സിത്താര കൃഷ്ണകുമാര്‍ എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അച്ഛക്കുട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ടാണ് ആശംസ.
 
'എന്റെ അച്ഛക്കുട്ടന്‍, അദ്ദേഹം സ്‌നേഹമുള്ള, കരുതലുള്ള, ദയയുള്ള, ബുദ്ധിമാനായ, മിടുക്കനായ, നര്‍മ്മമുള്ള, സുന്ദരനാണ് .....! ഏറ്റവും മികച്ച പിതാവ്, മികച്ച ഭര്‍ത്താവ്, മികച്ച അധ്യാപകന്‍, ഏറ്റവും മികച്ച മുത്തച്ഛന്‍ !അദ്ദേഹം ഒരു യഥാര്‍ത്ഥ രത്‌നമാണ്  ഞാന്‍ ഈ മനുഷ്യന്റെ ഒരേയൊരു കുട്ടിയാണ് !അച്ഛക്കുട്ടന് ജന്മദിനാശംസകള്‍,'- സിത്താര കൃഷ്ണകുമാര്‍ കുറിച്ചു.
കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളാണ് സിത്താര. കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്-2004,ജീവന്‍ ടിവിയുടെ വോയ്‌സ്-2004,ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടത് സിത്താര ആയിരുന്നു. ഇന്ന് ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ഗായിക.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'വര്‍ഷങ്ങളോളമായി കാത്തിരിക്കുന്നു', 'ഹോം' സംവിധായകന്‍ റോജിന്‍ തോമസിനെ ഫോണില്‍ വിളിച്ച് പ്രിയദര്‍ശന്‍