ടോം ക്രൂസിന്റെ ബിഎംഡബ്യു കാർ മോഷണം പോയി

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (10:44 IST)
ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര കാർ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സീരീസിന്റ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബിഎംഡബ്ല്യു എക്സ് 7 കാറാണ് മോഷണം പോയത്. ഏകദേശം ഒരു കോടിയോളം രൂപ വിലയുള്ളതാണ് കാർ. കാറിനൊപ്പം താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു.

ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം ചിത്രീകരണം നടക്കുകയായിരുന്നു. ചര്‍ച്ച് റോഡിലെ ഗ്രാന്റ് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അത്യാധുനിക സുരക്ഷാസംവിധാനങ്ങളുള്ള കാർ എങ്ങനെ മോഷണം നടത്തിയെന്നത് വ്യക്തമല്ല. ട്രാക്കിങ് സംവിധാനം ഉള്ളതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും മോഷ്‌ടക്കാൾ കവർന്നു.

കാര്‍ നഷ്ടപ്പെട്ട വാര്‍ത്തയറിഞ്ഞ് ബിഎംഡബ്ല്യു കമ്പനി, ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.സിസിറ്റിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :