അനുബന്ധ വാര്‍ത്തകള്‍
- സ്വർണം തേടി മെറ്റൽ ഡിറ്റക്ടറുമായി പൊലീസ് വനത്തിലേക്ക് !
- ‘മന്ത്രിമാര്‍ വാട്സാപ്പില്‍, വിവരങ്ങള്‍ ചോരുന്നു’; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യമന്ത്രിയുടെ വിലക്ക്
- ‘ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടി, മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടു പോയി’; ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹ സാന്നിധ്യമുണ്ടായെന്ന് ദൃക്സാക്ഷി
- കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍; ഭര്‍ത്താവിനെ നഗ്നനാക്കി കാറിന് മുകളിലിരുത്തി നഗരം ചുറ്റിച്ച് ഭാര്യ!
- കുഞ്ചാക്കോ ബോബനു നേരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരു വർഷം തടവ്
ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ അവളുണ്ടായിരുന്നു, വീട്ടിൽ എത്തിയിട്ടില്ല: മകളെ കാണാനില്ലെന്ന് അച്ഛൻ
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഒരച്ഛന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ മകള്‍ ഉണ്ടായിരുന്നു. ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ ഇതുവരെ മകള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് പിതാവ് പറയുന്നു.നീല ചുരിദാറാണ് മകള്‍ ധരിച്ചിരിക്കുന്നതെന്നും വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അച്ഛന് കുറിപ്പില്‍ പറയുന്നു. അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.
ശിവാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് . ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ് അവള് വീട്ടില്‍ എത്തിയിട്ടില്ല. സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്… വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319… ഷെയര്‍ ചെയ്യുക