അനുബന്ധ വാര്‍ത്തകള്‍
- 'ഇതേ അവസ്ഥ തന്നെയാണ് അന്ന് മമ്മൂട്ടിയ്ക്കും ഉണ്ടായത്; മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്'
- ‘വല്യേട്ടനും നാട്ടുരാജാവും ഒന്നും ചമയണ്ട, ദിലീപല്ല അമ്മയ്ക്ക് എല്ലാം’- താരങ്ങളുടെ ശബ്ദസന്ദേശം ചോര്‍ന്നു
- ‘ഇതു പോലൊരു സംഘടന ഇന്ത്യയിലില്ല, പാപങ്ങളെല്ലാം എവിടെ കൊണ്ടു പോയി കഴുകിക്കളയും’ - സുരേഷ് ഗോപി
- നടൻ സിദ്ദിക്കിന്റെ കടയുടെ ബോർഡ് നീക്കണമെന്ന് നഗരസഭ, പിന്നെയാവാമെന്ന് സിദ്ദിക്ക്; നാട്ടുകാർ ഇടപെട്ടു, വാക്കേറ്റം, കയ്യാങ്കളി!
- ഹൈക്കോടതി ‘അമ്മ’യ്ക്ക് കടിഞ്ഞാണ്‍ ഇടുമോ ?; ഡബ്ല്യുസിസിയുടെ നിര്‍ണായക ഹർജി ഇന്ന് പരിഗണിക്കും
'അമ്മ'യിൽ നടക്കുന്നത് നാടകം; മോഹൻലാൽ വിചരിച്ചാൽ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും: വിനയൻ
'അമ്മ'യിൽ നടക്കുന്നത് നാടകം; മോഹൻലാൽ വിചരിച്ചാൽ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും: വിനയൻ
'അമ്മ'യിലെ പ്രശ്‌നങ്ങളെല്ലാം ഒരു നാടകം പോലെയെന്ന് സംവിധായകൻ വിനയൻ. സിദ്ദിഖിന്റെ വാർത്താ സമ്മേളനവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം ഒരു നാടകം കളിയാണെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
താരസംഘടനയിലെ പ്രശ്‌നം ആദ്യമായി ജനങ്ങളിലേക്കെത്തുന്നത് സംവിധായകൻ വിനയനിലൂടെയായിരുന്നു. അതേസമയം, മോഹന്‍ലാല്‍ പ്രാപ്തിയുള്ള ആളാണെന്നും അതുകൊണ്ടുന്നെ അദ്ദേഹം വിചാരിച്ചാല്‍ പ്രശന്ങ്ങള്‍ പരിഹരിക്കാനാകുമെന്നും വിനയന്‍ വ്യക്തമാക്കി.
അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നില്‍ നിന്നകറ്റി. എന്നാൽ ഇപ്പോള്‍ അവര്‍ പറയുന്നത്, ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്നാണ്. അയാള്‍ സിനിമയില്‍ അഭിനയിക്കട്ടേ എന്നാണ്.
അപ്പോള്‍ എനിക്കും തിലകന്‍ ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ? എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍ നിന്ന് വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ്. വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടയയക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.